വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസിൽ ടിപ്പർ ലോറി ഇടിച്ച് അപകടം

വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസിൽ  ടിപ്പർ ലോറി ഇടിച്ച് അപകടം

വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസിൽ ടിപ്പർ ലോറി ഇടിച്ച് അപകടം

എരുമേലി : വിദ്യാർത്ഥികളുമായി പോവുകയായിരുന്ന കൊല്ലമുള ലിറ്റിൽ ഫ്‌ളവർ പബ്ലിക് സ്കൂളിന്റെ ബസ്സിൽ ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. നാല് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും ആണ് പരിക്കുപറ്റിയത്. ആരുടേയും പരുക്കുകൾ ഗുരുതരമല്ല . പരുക്കേറ്റവരെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. രണ്ടുപേരെ കാരിത്താസ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.

രാവിലെ എട്ടരയോടെ കൊരട്ടി കണ്ണിമല ബൈപാസ് റോഡിൽ പാറമട ഭാഗത്താണ് അപകടം. ഇടറോഡിൽ നിന്നും പ്രധാന റോഡിലേക്ക് കയറിവന്ന ടിപ്പർ ലോറിയും സ്കൂൾ ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.