പൊന്‍കുന്നത്ത് സ്കൂള്‍ ബസ്സിനു നേരെ മദ്യലഹരിയിൽ കല്ലേറ് നടത്തിയ യുവാവ് അറസ്റ്റിൽ

പൊന്‍കുന്നത്ത് സ്കൂള്‍ ബസ്സിനു നേരെ  മദ്യലഹരിയിൽ  കല്ലേറ് നടത്തിയ യുവാവ് അറസ്റ്റിൽ

പൊൻകുന്നം : പൊന്‍കുന്നത്ത് കുട്ടികളുമായി പോയ സ്കൂള്‍ ബസ്സിനു നേരെ കല്ലേറ് നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം വാലുകുളത്ത് ഫൈസലി (31)നെയാണ് കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. അട്ടിക്കല്‍ എസ്.ഡി.യൂ.പി സ്കൂളിന്റെ ബസ്സിനു നേരെയാണ് വൈകുന്നേരം നാലരയോടു കൂടി പത്താശ്ശേരിക്കു സമീപം വെച്ച് ബൈക്കിലെത്തിയ യൂവാവ് കല്ലെറിഞ്ഞത്.

മദ്യലഹരിയാലായിരുന്ന ഇയാൾ വഴിയിലൂടെ വന്ന വൃദ്ധയെ മർദ്ദിക്കുകയും ചെയ്തു.മർദ്ദനമേറ്റ വൃദ്ധയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യാതൊരു പ്രകോപനവും കൂടാതെയാണ് കല്ലേറുണ്ടായതെന്ന് സ്കൂള്‍ ഹെഡ്മാസറ്റര്‍ മാത്യൂസ് എബ്രഹാം പറഞ്ഞു. ഉടന്‍ തന്നെ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.