സ്‌കൂള്‍ ബസ്സ് കാറില്‍ ഇടിച്ച് രണ്ടു പേര്‍ക്ക് പരുക്ക്

സ്‌കൂള്‍ ബസ്സ് കാറില്‍ ഇടിച്ച് രണ്ടു പേര്‍ക്ക് പരുക്ക്

മുണ്ടക്കയം: ദേശീയ പാതയില്‍ മുണ്ടക്കയം മുപ്പത്തൊന്നാം മൈലിൽ വച്ച് സ്‌കൂള്‍ ബസ്സ് കാറില്‍ ഇടിച്ച് രണ്ടു പേര്‍ക്ക് പരുക്ക്. കാഞ്ഞിരപ്പള്ളി തമ്പലക്കാട് വേദവ്യാസ സ്‌കൂളിന്റെ ബസ്സാണ് അപകടത്തിൽ പെട്ടത്.

31–ാം മൈല്‍സ്വദേശി ജോര്‍ജ്കുട്ടിയുടെ ഭാര്യ ടെസിമോള്‍ ഏബ്രഹാം(46) മകള്‍ മരിയ(16) എന്നിവര്‍ക്കാണ് പരുക്കേറ്റത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം നടന്നത്. .31–ാം മൈലല്‍ ക്രൈസ്തവ ദേവാലയത്തിനുസമീപമായിരുന്നു തിങ്കളാഴ്ച രാവിലെ എട്ടരയോടെ അപകടം നടന്നത്.

കാഞ്ഞിരപ്പള്ളി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന തമ്പലക്കാട് വേദവ്യാസ സ്‌കൂളിന്റെ ബസ് കാറില്‍ നിയന്ത്രണം വിട്ടു ഇടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. . പരുക്കേറ്റ ടെസി, മരിയ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.