പഠനോപകരണ വിതരണവും അവാർഡ് ദാനവും

പഠനോപകരണ വിതരണവും അവാർഡ് ദാനവും

കാഞ്ഞിരപ്പള്ളി: സി പി ഐ എം തമ്പലക്കാട് വെസ്റ്റ് ബ്രാഞ്ചുകമ്മിറ്റിയുടേയും ഡിവൈഎഫ്ഐ–ബാലസം ഘം കമ്മിറ്റികളുടേയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി.എസ് എസ് എൽ സി – പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരികുകയും ചെയ്തു.

ഇതിന്റെ ഭാഗമായി ചേർന്ന യോഗം സി പി ഐ എം കാത്തിരപ്പള്ളി ഏരിയാ സെക്രട്ടറി കെ.രാജേഷ് ഉൽഘാടനം ചെയ്തു കാഞ്ഞിരപ്പള്ളി പഞ്ചായത്ത് അംഗം കുഞ്ഞുമോൾ ജോസ് അധ്യക്ഷയായി.

കാഞ്ഞിരപ്പള്ളി ലോക്കൽ സെക്രട്ടറി ഷമീം അഹമ്മദ്, കെ എൻ സോമനാഥൻ, എൻസോ മനാഥൻ, അലൻ കെ ജോർജ്, എ എം അനിൽകുമാർ, തങ്കപ്പൻ അതുല്ലാ, ബിന്ദു തങ്കപ്പൻ, കെ എസ് മനോജ്, ജോർജിൻ ജോസഫ്, കെ എസ് അനന്തൻ എന്നിവർ സംസാരിച്ചു.