വിഴിക്കത്തോട്ടിൽ സ്‌കൂട്ടർ കുഴിയിലേക്ക് മറിഞ്ഞു അപകടം.

വിഴിക്കത്തോട്ടിൽ സ്‌കൂട്ടർ കുഴിയിലേക്ക് മറിഞ്ഞു അപകടം.

വിഴിക്കത്തോട് : ഇന്ന് രാവിലെ വിഴിക്കത്തോട് പള്ളിപ്പടി ജംഗ്ഷനിൽ സ്‌കൂട്ടർ നിയന്ത്രണം തെറ്റി കുഴിയിലേക്ക് മറിഞ്ഞു യാത്രികയായ നഴ്സിന് പരുക്ക് പറ്റി. മുക്കട ചെറുവേലി സ്വദേശിനിയായ സജിനിയാണ് അപകടത്തിൽ പെട്ടത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ നഴ്‌സാണ് സജിനി.

ചേനപ്പാടി ഭാഗത്തു നിന്നും കാഞ്ഞിരപ്പള്ളിയിലേക്കു പോകുവാൻ ആക്ടിവ സ്കൂട്ടറിൽ പള്ളിപ്പടി ജംഗ്ഷനിൽ എത്തിയ സജിനി, ഇടത്തോട്ടു തിരിഞ്ഞു പോകുവാൻ ശ്രമിച്ചപ്പോൾ, മുൻപിൽ ബസ്സ് നിർത്തി ആളെടുക്കുന്നതു കണ്ടു ബസ്സിന്റെ ഇടതുവശത്തു കൂടി സ്‌കൂട്ടർ പതിയ മുൻപോട്ടു നീക്കുന്നതിനിടയിൽ , തെന്നി റോഡരികിലുള്ള ഓടയിലേക്കു മറിയുകയായിരുന്നു. സ്കൂട്ടർ ചെരിഞ്ഞപ്പോൾ നിലത്തു കാലു കുത്തുവാൻ ശ്രമിച്ചപ്പോൾ കാൽ കുത്തിയ സ്ഥലം നിരപ്പല്ലാതിരുന്നതിനാൽ കാലു തെന്നിപ്പോവുകയായിരുന്നു. സ്‌കൂട്ടറിനൊപ്പവും കുഴിയിലേക്ക് ചെരിഞ്ഞ സജിനിയുടെ കൈയിൽ നിന്നും അറിയാതെ ആക്‌സിലേറ്റർ തിരിഞ്ഞതോടെ സ്കൂട്ടർ അമിതവേഗത്തിൽ നിയന്ത്രണം തെറ്റി ഓടയിലേക്കു കൂപ്പു കുത്തുകയായിരുന്നു.

സ്കൂട്ടറിനൊപ്പം കുഴിയിലേക്ക് മറിഞ്ഞ സജിനിക്ക് പരിക്കുകൾ പറ്റി. സജിനിയെ ഓടിക്കൂടിയ നാട്ടുകാർ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഓട്ടോ ഗിയർ സ്കൂട്ടറുകൾ സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ അപകട സാധ്യത വളരെ കൂടുതലാണ്. വണ്ടി ചരിയുമ്പോൾ ഡ്രൈവർ അറിയാതെ ആക്‌സിലേറ്റർ തിരിക്കുന്നതു മൂലം പെട്ടെന്നുതന്നെ സ്കൂട്ടർ നൂറുകിലോമീറ്റർ സ്പീഡിന് മുകളിൽ സ്പീഡ് ആർജിക്കാറുണ്ട്. അപ്രതീക്ഷിതമായി മുൻപോട്ടു കുതിക്കുന്ന സ്കൂട്ടർ മുന്പിലുള്ളത് തട്ടി തെറിപ്പിച്ചു അപകടത്തിൽ പെടുന്നു. അതിനാൽ ചെറിയ അപകടങ്ങൾ പോലും ചിലപ്പോൾ വലിയ അപകടങ്ങൾ ആയി തീരാറുണ്ട്. സ്കൂട്ടറുകൾ സ്ത്രീകളുടെ ഇഷ്ടവാഹനമാണെകിലും, ശ്രദ്ധയില്ലാതെ ഉപയോഗിക്കുന്നത് മൂലം അപകടത്തിൽ പെടുന്നതും കൂടുതൽ സ്ത്രീകളാണ്.