എം. ജി. പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സെൻറ് ഡൊമിനിക്‌സ് കോളേജ് പുരുഷ വിഭാഗം റണ്ണേഴ്‌സ് അപ്പ്

എം. ജി. പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സെൻറ് ഡൊമിനിക്‌സ് കോളേജ് പുരുഷ വിഭാഗം റണ്ണേഴ്‌സ് അപ്പ്

കാഞ്ഞിരപ്പള്ളി : സെൻറ് ഡൊമിനിക്‌സ് കോളേജിൽ നടന്ന മഹാത്മാ ഗാന്ധി സർവ്വകലാശാല പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജ് പുരുഷ വിഭാഗം റണ്ണർ ആപ്പായി .രണ്ടു സ്വർണം ,രണ്ടു വെള്ളി മെഡലുകൾ നേടി 49 പോയിന്റ് നേടിയാണ് ഈ നേട്ടം . ഒരു പോയിന്റിനാണ് സർവകലാശാല ചാമ്പ്യൻഷിപ് നഷ്ടപെട്ടത്.

59 കിലോഗ്രാം വിഭാഗത്തിൽ രാഹുൽ രഘു ,66 കിലോഗ്രാം വിഭാഗത്തിൽ രാഹുൽ പി.ആർ എന്നിവർ സ്വർണവും 105 കിലോ ഗ്രാം വിഭാഗത്തിൽ അലൻ സെബാസ്റ്റ്യൻ ,+120 കിലോ ഗ്രാം വിഭാഗത്തിൽ ലിബിൻ ജേക്കബ് എന്നിവർ വെള്ളി മെഡലുകളും നേടി. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ രാഹുൽ രഘു അന്തർ സർവ്വകലാശാല മത്സരത്തിനുള്ള എം. ജി. സർവ്വകലാശാല ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

പുരുഷ വിഭാഗത്തിൽ 50 പോയിൻറ് നേടി ന്യൂമാൻ കോളേജ് ചാമ്പ്യൻഷിപ് നേടി, 37 പോയിൻറ് നേടിയ സെന്റ്‌ ജോർജ് കോളേജ് അരുവിത്തുറക്കാണ് മൂന്നാം സ്‌ഥാനം . വനിതാ വിഭാഗത്തിൽ 54 പോയിന്റ് നേടി അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജ് ഓഫ് ഹോം സയൻസ് ഫോർ വുമൺ ചാമ്പ്യന്മാരായി .48 പോയിന്റ് നേടിയ പാലാ അൽഫോൻസാ കോളേജ് റണ്ണേഴ്‌സ് അപ്പും 44 പോയിൻറ് നേടി എം എ കോളേജ് കോതമംഗലം മൂന്നാം സ്‌ഥാനവും നേടി.

മികച്ച പ്രകടനം കാഴ്ചവെച്ച ടീമിനെ കോളേജ് മാനേജ്മെൻറ് ,പ്രിൻസിപ്പൽ ,പി.റ്റി.എ എന്നിവർ അഭിനന്ദിച്ചു

എം. ജി. സർവകലാശാല ഇന്റർ കോളേജിയറ്റ് പുരുഷ വിഭാഗം പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്‌സ് അപ്പായ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് ടീം പ്രിൻസിപ്പൽ റെവ ഫാ. ഡോ. ജെയിംസ് ഫിലിപ്പ് , വൈസ് പ്രിൻസിപ്പൽ ഡോ .ജോജോ ജോർജ് ,കായിക വിഭാഗം മേധാവി പ്രൊഫ .പ്രവീൺ തര്യൻ ,പരിശീലകരായ മനേഷ് ഇ റ്റി, അജയ് എന്നിവർക്കൊപ്പം .

LINKS