26 വർഷങ്ങൾക്ക് ശേഷം ഒന്ന് ചെറുതാകുവാൻ അവർ ഒത്തുകൂടുന്നു..

26 വർഷങ്ങൾക്ക് ശേഷം ഒന്ന് ചെറുതാകുവാൻ അവർ ഒത്തുകൂടുന്നു..

26 വർഷങ്ങൾക്ക് ശേഷം ഒന്ന് ചെറുതാകുവാൻ അവർ ഒത്തുകൂടുന്നു..

“ഹൃദ്യം 93” – കാൽനൂറ്റാണ്ടിനു ശേഷം ആ പഴയ വികൃതിപ്പയ്യന്മാർ കാഞ്ഞിരപ്പള്ളിയിലേക്ക് തിരിച്ചെത്തുന്നു.. ഒരിക്കൽ കൂടി അടിച്ചുപൊളിക്കുവാൻ ..

കാഞ്ഞിരപ്പള്ളി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിതത്തിലെ വിവിധ വേഷങ്ങളിൽ വിരാജിക്കുന്ന അവർ കാൽനൂറ്റാണ്ടിനു ശേഷം പഴയ വേഷത്തിൽ ഒരിക്കൽ കൂടി ഒത്തുചേരുകയാണ്. ഉയർച്ചയുടെ വിവിധ പടികൾ താണ്ടി വലുതായ അവർ ഒരിക്കൽ കൂടി ചെറുതാകുവാൻ വേണ്ടി കാഞ്ഞിരപ്പളിയിൽ ഒത്തുകൂടുകയാണ്. കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് സ്കൂളിലെ 1993 വർഷത്തിലെ പൂർവവിദ്യാർഥികൾ 26 വർഷങ്ങൾക്ക് ശേഷം ശനിയാഴ്ച സ്‌കൂളിൽ “ഹൃദ്യം 93” എന്ന പേരിൽ വീണ്ടും സംഗമിക്കുകയാണ്. ഒപ്പം അവരുടെ അധ്യാപകരും. സ്‌കൂളിൽ പഠിച്ചിരുന്ന കാലത്തുണ്ടായിരുന്നവയെല്ലാം വീണ്ടും അന്നേദിവസം പുനരാവിഷ്കരിക്കും.

കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് സ്കൂളിലെ 1993 വർഷത്തിലെ പൂർവവിദ്യാർഥികൾ ഒരുമിച്ച് കൂടുന്നത് വളരെ വ്യത്യാസതമായ രീതിയിലാണ് . വിദ്യാർഥികൾക്കൊപ്പം 26 വർഷം മുന്പ് പഠിപ്പിച്ച അധ്യാപകരും ഇവർക്കൊപ്പം ഒരുമിച്ച് കൂടുകയാണ്. രാവിലെ ഫസ്റ്റ് ബെലോടു കൂടി ഗോ ടൂ യുവർ ക്ലാസ്‌സ് എന്ന പരിപാടിയോടുകൂടി സംഗമത്തിന് തുടക്കം കുറിക്കും. 26 വർഷം മുന്പ് ഉപയോഗിച്ചിരുന്ന ഹാജർ ബുക്ക് ഉപയോഗിച്ച് കുട്ടികളുടെ ഹാജർ എടുക്കും. അന്ന് സ്കൂളിന്‍റെ പരിസരങ്ങളിൽ വിറ്റ് കൊണ്ടിരുന്ന പാൽകോവ എന്ന് മിഠായിയുടെ പേരിൽ മൊബൈൽ ആപ്, വർഷങ്ങളായി കാഞ്ഞിരപ്പള്ളിയിൽ നിലനിന്നു പോകുന്ന മാർട്ടിന്‍റെ കട സ്കൂളിൽ പുനരാവിഷ്കരിക്കുകയും പുലാനി ഐസ്ക്രിമുമായി അന്ന് വിറ്റു കൊണ്ടിരുന്ന ചേട്ടൻ സൈക്കിളുമായി സ്കൂളിലെത്തുകയും 93ലെ ഹിന്ദി പാഠപുസ്തകമുപയോഗിച്ച് ഹിന്ദി പരീക്ഷ തുടങ്ങിയ പുതുമ നിറഞ്ഞ രീതിയിലാണ് ഈ വിദ്യാർഥികൾ ഒരുമിച്ചു കൂടുന്നത്.

ഹൃദ്യം 93 എന്ന പേരിൽ ഒരുമിച്ചു കൂടുന്ന സംഗമം ശനിയാഴ്ച രാവിലെ 10ന് മുൻ ഹെഡ്മാസ്റ്റർ എ.എം. മത്തായി ഉദ്ഘാടനം ചെയ്യും. വിദ്യാർഥികൾ നിർമിച്ചു നൽകിയ പ്രധാന ഗേറ്റിലെ ആർച്ചിന്‍റെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. വർഗീസ് പരിന്തിരിക്കൽ നിർവഹിക്കും. പൂർവവിദ്യാർഥിയായ അജി ജോസഫ് നിർമിച്ച മൊബൈൽ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ പാൽ കോവയുടെ ഉദ്ഘാടനം മുൻ ഹെഡ്മാസ്റ്റർ എം.എം. ദേവസ്യ നിർവഹിക്കും. അധ്യാപകരും വിദ്യാർഥികളും അനുഭവങ്ങൾ പങ്കുവെയ്ക്കുകയും രസകരമായി പങ്കുവെയ്ക്കുന്നവർക്ക് സമ്മാനങ്ങൾ നൽകും.

പൂർവവിദ്യാർഥി സംഘടനയുടെ പ്രസിഡന്‍റ് ആന്‍റണി മാർട്ടിൻ, സെക്രട്ടറി ആന്‍റണി പാനികുളം, രക്ഷാധികാരികളായ ഫാ. സിബി കുരിശുംമുട്ടിൽ, മൗലവി നൂറുൽ ഹക്ക് കെ.എ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും. പരിപാടിയുടെ ഭാഗമായി ലോകത്തിന്‍റെ വിവിധയിടങ്ങളിലുള്ളവർ കാഞ്ഞിരപ്പള്ളിയിലെത്തി ചേർന്നിട്ടുണ്ട്.