എം ജി സര്‍വകലാശാല സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് സെന്റ് ഡൊമിനിക്‌സ് കോളേജില്‍

കാഞ്ഞിരപ്പള്ളി : എം ജി സര്‍വകലാശാല ഇന്റര്‍ കോളേജിയറ്റ് പുരുഷ-വനിത സൈകിളിങ് ചാമ്പ്യന്‍ ഷിപ്പ് ശനിയാഴ്ച (ഡിസംബര്‍ ഒന്നാം തീയതി) കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജില്‍ നടക്കും. എം.ജി സര്‍വകലാശാലയോട് അഫിലിയറ്റ് ചെയ്ത കോളേജുകളി ല്‍ നിന്നും നൂറോളം കായിക താരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും.പുരുഷ വിഭാഗത്തി ല്‍ എട്ടും,വനിതാ വിഭാഗത്തില്‍ ഏഴും ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും.പുരുഷ വിഭാ ഗത്തില്‍ അഞ്ചു വ്യക്തിഗത ഇനവും വനിതാ വിഭാഗത്തില്‍ നാലും ഇനങ്ങളിലും ഫൈ നല്‍ നടക്കും രാജസ്ഥാനില്‍ നടക്കുന്ന അന്തര്‍ സര്‍വകലാശാല മത്സരത്തിനുള്ള സര്‍വക ലാശാല ടീമിനെ ഈ മത്സരത്തില്‍ നിന്നും തിരഞ്ഞെടുകും.

ദേശീയ-സംസ്ഥാന തലങ്ങളില്‍ മികവ് തെളിയിച്ച താരങ്ങള്‍ ഈ മത്സരത്തില്‍ മാറ്റുര കും.നിലവിലെ പുരുഷ വിഭാഗം ചാമ്പ്യന്മാര്‍ അക്വിനാസ് കോളേജ് ഇടക്കൊച്ചിയും വനിതാ വിഭാഗം ചാമ്പ്യന്മാര്‍ സെന്റ് തെരേസാസ് കോളേജ് എറണാകുളവുമാണ്.

ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം രാവിലെ 9.30 ന് പ്രിന്‍സിപ്പല്‍ റെവ.ഡോ .ജെയിംസ് ഫിലിപ്പിന്റെ അദ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കാഞ്ഞിരപ്പള്ളി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ ശ്രീ. ജോസഫ് ജോസഫ് നിര്‍വഹിക്കും.യോഗത്തില്‍ കോ ളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജോജോ ജോര്‍ജ് ,കായിക വിഭാഗം മേധാവി പ്രൊഫ .പ്രവീണ്‍ തര്യന്‍ ,കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ കുമാരി അന്‍സാ അന്‍സാരി ,സ്‌പോര്‍ട്‌സ് സെക്രട്ടറി ധനൂപ് വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരി ക്കുന്നതുമാണ്