എം ജി ജൂഡോ: സെന്റ് ഡൊമിനിക്സ് കോളേജ് രണ്ടാം റണ്ണർ അപ്പ്

എം ജി ജൂഡോ: സെന്റ്  ഡൊമിനിക്സ് കോളേജ് രണ്ടാം റണ്ണർ അപ്പ്

കാഞ്ഞിരപ്പള്ളി : കാലടി ശ്രീ ശങ്കര കോളേജിൽ നടന്ന മഹാത്മാ ഗാന്ധി സർവകലാശാല പുരുഷ-വനിതാ ഇന്റർ കോളേജിയേറ്റ് ജൂഡോ ചാമ്പ്യൻഷിപ്പിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് രണ്ടു സ്വർണ്ണ മെഡലുകൾ നേടി പുരുഷ വിഭാഗത്തിൽ രണ്ടാം റണ്ണർ അപ്പായി.
ശ്രീ ശങ്കര കോളേജ് കാലടിയാണ് പുരുഷ വിഭാഗം ചാമ്പ്യന്മാർ.

പുരുഷന്മാരുടെ 91 കിലോഗ്രാം വിഭാഗത്തിൽ മൂന്നാം വർഷ കോമേഴ്‌സ് ബിരുദ വിദ്യാർത്ഥി ജിബിൻ ജിമ്മി, 83 കിലോഗ്രാം വിഭാഗത്തിൽ ഒന്നാം വർഷ കോമേഴ്‌സ് ബിരുദ വിദ്യാർത്ഥി തോമസ് ടോമി എന്നിവരാണ് സ്വർണ്ണ മെഡൽ നേടിയത്. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ജിബിൻ ജിമ്മി, ടോമി എന്നിവർ കാൺപൂരിൽ നടക്കുന്ന ദേശീയ അന്തർ സർവ്വകലാശാല മത്സരത്തിനുള്ള എം ജി സർവ്വകലാശാല ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.ഈ വർഷത്തെ എം ജി സർവ്വകലാശാല ഗുസ്തി ടീം അംഗവും, 89 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണ മെഡൽ ജേതാവുമാണ് ജിബിൻ ജിമ്മി. മികച്ച പ്രകടനം കാഴ്ചവെച്ച ടീമിനെ മാനേജ്മെന്റ്, പി റ്റി എ എന്നിവർ അനുമോദിച്ചു.