തോട്ടിൽ മാലിന്യം തള്ളുന്നതായി പരാതി ; SDPI പ്രതിഷേധിച്ചു

തോട്ടിൽ മാലിന്യം തള്ളുന്നതായി പരാതി ; SDPI പ്രതിഷേധിച്ചു

പാറത്തോട് ∙ : പാറത്തോട് ഗ്രാമപഞ്ചായത്ത് 19->o വാർഡ് പാറത്തോട് ‘ടൗണിന് സമീപത്തെ ലൈബ്രറിക്ക് ‘പിൻഭാഗത്തു കൂടി ഒഴുകുന്ന തോട്ടിൽ മലിന്യം നിക്ഷേപിക്കുന്നതിനെതിരെ അതികൃതർ നടപടി സ്വീകരിക്കണമെന്ന് SDPI പാറത്തോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അടുത്ത കാലത്തായി തോട്ടിൽ മാലിന്യം തള്ളൽ രൂക്ഷമായതായിയാണ് പരാതി.

ഒഴുക്കു മുറിഞ്ഞ തോട്ടിൽ മാലിന്യങ്ങൾ കെട്ടിക്കിടന്നു വെള്ളം മലിനമായിരിക്കുകയാണ്. പ്രദേശത്തുള്ളവർ തുണി കഴുകുന്നതിനും കുളിക്കുന്നതിനുമടക്കം വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവന്ന തോടാണ് വേനൽ തുടങ്ങിയപ്പോഴേ മലിനമായിരിക്കുന്നത്. കൂടാതെ അൻപതിലധികം കുടുംബങ്ങൾക്കു കുടിവെള്ളമെത്തിക്കുന്ന ജലനിധി പദ്ധതിയുടെ കിണർ തോടിനു സമീപത്താണു സ്ഥിതിചെയ്യുന്നത്.

തോട്ടിലെ മാലിന്യം കിണറിനെയും ബാധിക്കുമോ എന്ന ആശങ്കയിലാണു നാട്ടുകാർ. മാലിന്യം തള്ളുന്നതിനെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഎെ പാറത്തോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ വേനൽക്കാലത്തു തോട്ടിലെ മാലിന്യം തള്ളലിനെതിരെ എസ്ഡിപിഎെ സമരം നടത്തിയപ്പോൾ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പു നൽകിയതാണെന്ന് എസ്ഡിപിഎെ ഭാരവാഹികൾ പറയുന്നു.

തോട്ടിലെ മാലിന്യം നീക്കംചെയ്യാൻ അന്നു പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തെങ്കിലും നടപ്പാക്കിയില്ല. നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ നടത്താൻ എസ്ഡിപിഎെ പാറത്തോട് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് സുനീർ പാറയ്ക്കൽ, സെക്രട്ടറി സെയ്ത് പാറത്തോട്, പി.ഡി.ദേവസ്യ എന്നിവർ പ്രസംഗിച്ചു.