മതമൈത്രിയുടെ ഇഫ്താർ വിരുന്ന് ..

മതമൈത്രിയുടെ ഇഫ്താർ വിരുന്ന് ..

എരുമേലി : മതമൈത്രിക്ക് പേരുകേട്ട എരുമേലിയുടെ പൈതൃകം അന്വർഥമാക്കിക്കൊണ്ടു ക്രിസ്തീയ പുരോഹിതരും, ഹൈന്ദവ പൂജാരിയും ഇമാമിനോപ്പം ഇഫ്താറില്‍ പങ്കെടുക്കാന്‍ എത്തിയത് ആനന്ദകരമായ കാഴ്ചയായിരുന്നു.

മൂലക്കയം ഹിദായത്തുല്‍ ഇസ്‌ലാം ജുംഅ മസ്ജിദില്‍ ഇഫ്താറില്‍ പങ്കെടുക്കാന്‍ വൈദികരും ക്ഷേത്രം ഭാരവാഹികളും ഒന്നിച്ചെത്തി. ഇമാം പി.എ. അന്‍ഷാദ് മൗലവി എല്ലാവരേയും മസ്ജിദിനുള്ളില്‍ സ്വീകരിച്ചു.

നോമ്പു തുറക്കലിന് ബാങ്ക് മുഴങ്ങിയപ്പോൾ വ്രതസമാപ്തി പകര്‍ന്ന് ഇവര്‍ വിഭവങ്ങള്‍ വിളമ്പി. തുടർന്നു ക്ഷേത്രത്തിലെ ദീപാരാധനക്കായി ക്ഷേത്രം ശാന്തിയെ എല്ലാവരും ഒന്നിച്ച് യാത്രയാക്കി.

മൂലക്കയം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ. അലക്‌സാണ്ടര്‍ കല്ലുകാലായില്‍, തുലാപ്പള്ളി സെന്റ് തോമസ് പള്ളി വികാരി ഫാ. സില്‍വാനോസ് മഠത്തിനകം, ഏയ്ഞ്ചല്‍വാലി സെന്റ് മേരീസ് പള്ളി വികാരി ഫാ. ആന്റണി ചെന്നക്കാട്ടുകുന്നേല്‍, ശ്രീ വൈകുണ്ഠപുരം കൃഷ്ണ സ്വാമി ക്ഷേത്രം ശാന്തി ബിജു എന്നിവര്‍ ഇഫ്താറിനെത്തി ഈദ് ആശംസകള്‍ അര്‍പ്പിച്ചു.