മതേതരത്വ സംരക്ഷണ ബഹുജനറാലിയും മതപ്രഭാഷണവും

മതേതരത്വ സംരക്ഷണ ബഹുജനറാലിയും  മതപ്രഭാഷണവും

കാഞ്ഞിരപ്പള്ളി: ദക്ഷിണ കേരള ലജ് നത്തുൽ മുഅല്ലിമീൻ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളിയിൽ മതേതരത്വ സംരക്ഷണ ബഹുജന റാലിയും സംഗമവും മതപ്രഭാഷണവും നടന്നു.

സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് അസ്സെയിദ് മുത്തുകോയ തങ്ങൾ പൊതുസമ്മേളനം ഉൽഘാടനം ചെയ്തു. വി എം നിസാർ മൗലവി അധ്യക്ഷനായി.കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ചീഫ് ഇമാം ഹാഫിസ് ഇജാസുൽ കൗസരി മുഖ്യ പ്രഭാഷണം നടത്തി.

ഇ എ അബ്ദുൽ നാസിർ മൗലവി, എം എച്ച് നാസിറുദ്ദീൻ മൗലവി, സെൻട്രൽ ജമാ അത്ത് പ്രസിഡണ്ട് ഹാജി പി എം അബ്ദുൽ സലാം ,അഡ്വ.പി എച്ച് ഷാജഹാൻ, ഇ ജെ സക്കീർ ഹുസൈൻ മൗലവി, പി എ അബ്ദുൽ സമദ് മൗലവി, പി എസ് അബ്ദുൽ നാസിർ മൗലവി എന്നിവർ സംസാരിച്ചു.നൂർ മസ്ജിദ് ജംഗ്ഷനിൽ നിന്നും റാലി ആരംഭിച്ചു.