മതേതരത്വ സംരക്ഷണ റാലിയും മതപ്രഭാഷണവും നവംബർ ആറിന് കാഞ്ഞിരപ്പള്ളിയിൽ

മതേതരത്വ സംരക്ഷണ റാലിയും മതപ്രഭാഷണവും നവംബർ ആറിന് കാഞ്ഞിരപ്പള്ളിയിൽ

മതേതരത്വ സംരക്ഷണ റാലിയും മതപ്രഭാഷണവും നവംബർ ആറിന് കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖലയുടെ ആഭിമുഖ്യത്തിൽ മതേതരത്വ സംരക്ഷണ ബഹുജനറാലിയും സംഗമവും മതപ്രഭാഷണവും നവംബർ ആറിന് വൈകുന്നേരം അഞ്ചിന് നൈനാർ പള്ളി വളപ്പിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് മുത്തുക്കോയ തങ്ങൾ ഉൽഘാടനം ചെയ്യും. നൈനാർ പള്ളി സെൻട്രൽ ജമാ അത്ത് ചീഫ് ഇമാം ഹാഫിസ് ഇജാസുൽ കൗസരി മുഖ്യ പ്രഭാഷണം നടത്തും. രാത്രി ഏഴിന് എ എം നൗഷാദ് ബാഖവി ചിറയിൻ കീഴിന്റെ മതപ്രഭാഷണവും നടക്കും. വി എം നിസാർ മൗലവി അന്നജ്മി അധ്യക്ഷനാകും

വാർത്താ സമ്മേളനത്തിൽ വി എം നിസാർ മൗലവി, ഒ എ സാദിഖ് മൗലവി, ഹാജി ഇ ജെ സക്കീർ ഹുസൈൻ മൗലവി, മൻസൂർ മൗലവി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

മതേതരത്വ സംരക്ഷണ റാലിയും മതപ്രഭാഷണവും നവംബർ ആറിന് കാഞ്ഞിരപ്പള്ളിയിൽ