SELECTED VIDEOS ( കാഞ്ഞിരപ്പള്ളി ന്യൂസിൽ പ്രസിദ്ധീകരിച്ച വീഡിയോകളിൽ നിന്നും തിരഞ്ഞെടുത്തവ )

SELECTED VIDEOS

കാഞ്ഞിരപ്പള്ളി ന്യൂസിൽ പലപ്പോഴായി പ്രസിദ്ധീകരിച്ച വീഡിയോകളിൽ നിന്നും തിരഞ്ഞെടുത്തവ മാത്രം ഇവിടെ കാണുക :

കാഞ്ഞിരപ്പള്ളി ടൗണിൽ നിയമം തെറ്റിച്ചു വന്ന ബസ് കാറിലിടിക്കുന്നതിന്റെ വീഡിയോ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ടൗണിലെ അതിരൂക്ഷമായ ഗതാഗത കുരുക്കിനിടയിൽ നിയമം തെറ്റിച്ചുവന്ന ബസ് കാറിലിടിച്ചു. ഗതാഗത കുരുക്കു മൂലം എല്ലാ വണ്ടികളും നിരനിരയായി ക്രമം പാലിച്ചു പോയിക്കൊണ്ടിരുന്നു സമയത്തു നിയമം തെറ്റിച്ചു വന്ന സ്വകാര്യ ബസ് മറ്റു വാഹനങ്ങൾക്കിടയിലേക്കു തള്ളിക്കയറ്റുവാൻ ശ്രമിച്ചപ്പോൾ, കാറിന്റെ സൈഡിൽ ഇടിക്കുകയായിരുന്നു.

നിയമം അനുസരിച്ചു വാഹനം ഓടിക്കുന്നവരെ വിഡ്ഢികളാക്കുന്ന ഇത്തരക്കാരാണ് ഗതാഗതകുരുക്കു രൂക്ഷമാകുന്നത്. അത്തരക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ് .

ഇടിച്ച ശേഷം ബസ് നിർത്താതെ മുന്പോട്ടുപോയി ബസ് സ്റാൻഡിനുള്ളിലേക്ക് കയറിപ്പോയി. പാറത്തോട് പഞ്ചായത്ത് ഓഫീസ് ജീവനക്കാരനായ മോഹന്റെ കാറിലാണ് ബസ് ഇടിച്ചത് .കൊച്ചു കുട്ടികൾ അടക്കം, മോഹൻ കുടുംബസമേതം യാത്ര ചെയ്തുകൊണ്ടിരിക്കെയാണ് അപകടത്തിൽ പെട്ടത് .

നിയമം തെറ്റിച്ചു വന്ന ബസ് കാറിലിടിക്കുന്നതിന്റെ വീഡിയോ ഇവിടെ കാണം :

വീഡിയോ ഇവിടെ കാണാം :-

കോൺഗ്രസിലെ ഗ്രൂപ്പുകളി അതിരുവിടുന്നു – പോസ്റ്ററിലെ നേതാക്കന്മാരുടെ തലകൾ അണികൾ വെട്ടുന്നത് ക്യാമറിയിൽ പതിഞ്ഞു
കാഞ്ഞിരപ്പള്ളി : കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് ബോര്‍ഡില്‍നിന്ന് നേതാക്കളുടെ ചിത്രം വെട്ടിമാറ്റുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്ത്. സ്വന്തം നേതാക്കളുടെ ഫോട്ടോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍തന്നെ കീറുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

ജവഹര്‍ ബാലജനവേദി കോട്ടയം ജില്ലാ കമ്മിറ്റി അഞ്ചിന് പൊന്‍കുന്നത്ത് നടത്തിയ ഓണാഘോഷപരിപാടിയായ പൂവിളിയുടെ ഭാഗമായിട്ടാണ് ഫ്‌ളക്‌സുകള്‍ കാഞ്ഞിരപ്പള്ളിയില്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്നത്. ബസ് സ്റ്റാന്‍ഡിനുള്ളിലെ ഫ്‌ളക്‌സിലെ നേതാക്കളുടെ ചിത്രങ്ങള്‍ രാത്രിയിൽ ബൈക്കിലെത്തിയ സംഘം കീറിക്കളയുന്നതാണ് ദൃശ്യത്തിലുള്ളത്. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട പാര്‍ലമെന്റ് സെക്രട്ടറി രഞ്ചു തോമസ്, ഡി.സി.സി. ജനറല്‍ സെക്രട്ടറി ഷിന്‍സ് പീറ്റര്‍ എന്നിവരുടെ ചിത്രങ്ങളാണ് പ്രധാനമായും ഫ്‌ളക്‌സുകളില്‍നിന്ന് നീക്കം ചെയ്തത്.

സ്വന്തം പാർട്ടിക്കാർ തന്നെ ചെയ്തതെന്ന് സംശയിക്കുന്നതിനാൽ എങ്ങനെ നടപടിയെടുക്കണം എന്നറിയാതെ വിഷമ വൃത്തത്തിലാണ് പാർട്ടി നേതാക്കന്മാർ..

വീഡിയോ ഇവിടെ കാണാം :-

ഒരു അടിപൊളി വടംവലി മത്സരം (വീഡിയോ)

ചിറക്കടവ് സെന്റ് ഇഫ്രേംസ് യുവദീപ്തിയുടെ നേതൃത്വത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ ഒരു അടിപൊളി വടംവലി മത്സരതിന്റെ വീഡിയോ കാണുക :

തിരുവോണ ദിവസം ഉച്ചകഴിഞ്ഞ് വടംവലി മല്‍സരം, കസേരകളി, കലംതല്ലിപൊട്ടിക്കല്‍, ബോംബ് ഇന്‍ സിറ്റി, മിഠായി പെറുക്ക്, സുന്ദരിക്ക് പൊട്ട് തൊടല്‍, മെഴുകുതിരി കത്തിച്ചോട്ടം, നാരങ്ങാ സ്പൂണ്‍, റൊട്ടികടി, , ചാക്കില്‍ ചാട്ടം, മുതലായ മല്‍സരങ്ങള്‍ നടത്തി. ഇടവകയിലെ വിശ്വാസികൾ വളരെ ആത്മാർത്ഥതയോടെ മത്സരങ്ങളിൽ പങ്കെടുത്തു. മത്സരത്തിന് ശേഷം എല്ലവർക്കും പായസ വിതരണവും നടന്നു.

ഇടവകയിലെ യുവദീപ്തി അംഗങ്ങളും, ചിറക്കടവ് സ്‌കൂളിൽ ക്യാമ്പ് നടത്തുന്ന കോലഞ്ചേരി കോളേജിലെ എൻ എസ് എസ് വിദ്യാര്ഥികളും തമ്മിൽ വടംവലി മത്സരം നടന്നു. ചിറക്കടവ് സെന്റ് ഇഫ്രേംസ് പള്ളിയുടെ വികാരി ഫാ. ജോസ് മംഗലത്തില്‍, അസിസ്റ്റന്റ് വികാരി ഷെറിൻ നിരവത്ത് മുതലായവർ പരിപാടികൾക്ക് നേതൃത്വം നൽകി..

അത്യാവേശത്തോടെ വികാരിയച്ചനും ഓളം വച്ചതോടെ കാണികൾ ആവേശഭരിതരായി.. മത്സരത്തിന്റെ ആവേശം മുഴുവനായി ആസ്വദിക്കുവാൻ വീഡിയോ കാണുക

ഒരു അടിപൊളി വടംവലി മത്സരം (വീഡിയോ ഇവിടെ കാണാം :- )

വീഡിയോ

news
news news
news
news news
news
news news
news
news news
news
news news
news
news news
news
news news
news
news news
news
news news
news
news news
news
news news
news
news news
news
news news

LINKS