Selected Videos

തെരെഞ്ഞെടുത്ത വിഡിയോകൾ

ലോറി നിയന്ത്രണം വിട്ടു ആനയുമായി കൊക്കയിലേക്ക് മറിഞ്ഞു..പിന്നെ സംഭവിച്ചത് …( വീഡിയോ )

ആനയെ കയറ്റി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞു..പിന്നെ സംഭവിച്ചത…

ആനയെ കയറ്റി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞു..പിന്നെ സംഭവിച്ചത് …( വീഡിയോ ) മുണ്ടക്കയം : വ്യാഴാഴ്ച രാവിലെ ഏന്തയാർ കൂട്ടിക്കൽ റോഡിൽ കൈപ്പള്ളിക്ക് സമീപം, പിന്നിൽ ആനയുമായി പോയ ലോറി കൊടും വളവു തിരിഞ്ഞപ്പോൾ നിയന്ത്രണം വിട്ടു ആനയുമായി കൊക്കയിലേക്ക് മറിഞ്ഞു.. കളത്വ എസ് വളവ് എന്നറിയപ്പെടുന്ന എസ് ആകൃതിയിലുള്ള കൊടും വളവിൽ അറുപത്തടി താഴ്ചയിലേക്കാണ് ലോറി ആനയുമായി കൂപ്പുകുത്തിയത്. മുക്കുളം ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിക്കുവാൻ കൊണ്ടുവന്ന മാവേലിക്കര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാശിനാഥൻ എന്ന ആനയുമായിയാണ് ലോറി അപകടത്തിൽ പെട്ടത്. അപകടത്തിൽ ലോറിയിലുണ്ടായിരുന്ന അഞ്ചുപേർക്കും പരിക്കുപറ്റി. ആനയുടെ രണ്ടു പാപ്പാന്മാരും സഹായികളും ഡ്രൈവർക്കുമാണ് പരിക്ക് പറ്റിയത്. വീഴ്ചയിൽ പിറകിൽ ബന്ധിച്ചു നിർത്തിയിരുന്ന ആന ലോറിയിൽ നിന്നും പുറത്തേക്കു തെറിച്ചു വീണു പരിക്കേറ്റു. പരിക്കുകൾ പറ്റിയെങ്കിലും ആന വീഴ്ചയിൽ നിന്നും തനിയെ എണീറ്റ് നിന്നു. ആ സമയത്തു തൊട്ടടുത്ത് അപകടത്തിൽ പരിക്കേറ്റു ലോറിയിലുണ്ടായിരുന്ന അഞ്ചുപേരും പരസഹായമില്ലാതെ എണീക്കുവാൻ കഴിയാതെ കിടന്നിരുന്നു. വളരെ ദയനീയമായ ഒരു സാഹചര്യമായിരുന്നു അത്. അപകടം അറിഞ്ഞു ഓടിക്കൂടിയ നാട്ടുകാർ അപകടം പറ്റി കിടക്കുന്നവരെയും അടുത്ത് മുറിവേറ്റു ചിന്നം വിളിക്കുന്ന ആനയും കണ്ടു അടുത്തേക്ക് ചെല്ലുവാൻ ധൈര്യമില്ലാതെ മാറി നിന്നു. എന്നാൽ ആ സമയത്തു റോഡിൽ പണി ചെയ്തു കൊണ്ടിരുന്ന രണ്ടു യുവാക്കൾ ധൈര്യസമേതം ആനക്കടുത്തേക്കു ചെല്ലുകയും ആനയുടെ അടുത്ത് പരിക്കേറ്റു കിടന്നവരെ രക്ഷപ്പെടുത്തുകയും ചെയ്തു. ആന നിന്നിരുന്ന സ്ഥലത്തിനടുത്തു വെള്ളം നിറഞ്ഞു കിടന്നിരുന്ന ഒരു ചെറിയ പടുതാ കുളം ഉണ്ടായിരുന്നു. യുവാക്കളിൽ ഒരാൾ കുളത്തിൽ നിന്നും ഒരു പാത്രത്തിൽ വെള്ളം കോരിയെടുത്തു ആനക്ക് കുടിക്കുവാൻ കൊടുക്കുകയും, അതിന്റെ ദേഹത്ത് ഒഴിച്ച് നനച്ചു കൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു. അതിൽ ആശ്വാസം തോന്നിയ ആന ശാന്തനാവുകയും, ആ സമയത്തു രണ്ടാമത്തെ യുവാവ് അപകടത്തിൽ പെട്ടവരെ രക്ഷപെടുത്തുകയും ചെയ്തു. വാർത്ത അറിഞ്ഞു ധാരളം ആളുകൾ സംഭവ സ്ഥലത്തു തടിച്ചു കൂടിയെങ്കിലും ആനയുടെ അടുത്തേക്ക് ചെല്ലുവാൻ ആർക്കും ധൈര്യം ഉണ്ടായില്ല. പിന്നീട് ഒരു പാപ്പാൻ എത്തി ആനയെ കൈകാര്യം ചെയ്യുന്നതുവരെ ആ യുവാക്കൾ നിരന്തരമായി ആനയുടെ ദേഹത്തേക്ക് വെള്ളം ഒഴിച്ച് തണുപ്പിച്ചു നിർത്തിയതിനാൽ ആന ശാന്തനായി നിലകൊണ്ടു. എന്തായാലും ആ യുവാക്കളുടെ മനോധര്യവും സാഹസികത്തും മൂലം വലിയ ഒരു ദുരന്തമാണ് ഒഴിഞ്ഞു പോയത്. . ആനയെ നിയന്ത്രിക്കേണ്ടുന്ന പാപ്പാൻമാർ അപകടത്തിൽ പരിക്കേറ്റു അനങ്ങുവാൻ പറ്റാതെ കിടക്കുന്നതിനാൽ ആർക്കും നിയന്ത്രിക്കുവാൻ സാധിക്കാതെ പരിക്കേറ്റ ആന വിരണ്ടോടിയിരുന്നെങ്കിൽ വലിയ ദുരന്തങ്ങൾ സംഭവിച്ചേനെ എന്ന കാര്യം മനസ്സിലായ നാട്ടുകാർ നാടിനെ രക്ഷിച്ച ആ യുവാക്കളെ അഭിനന്ദിച്ചു. more details and videos at KanjirappallyNEWS.com

Posted by Kanjirappally News on Thursday, February 9, 2017

ഏന്തയാർ കൂട്ടിക്കൽ റോഡിൽ കൈപ്പള്ളിക്ക് സമീപം, പിന്നിൽ ആനയുമായി പോയ ലോറി കൊടും വളവു തിരിഞ്ഞപ്പോൾ നിയന്ത്രണം വിട്ടു ആനയുമായി കൊക്കയിലേക്ക് മറിഞ്ഞു..

പിന്നെ സംഭവിച്ചത് …( വീഡിയോ കാണുക )

ഒരു അടിപൊളി ബാലെ …( വീഡിയോ )

ബലേ….ബാലെ … ഒരു അടിപൊളി ബാലെയിൽ നിന്നും ചില രംഗങ്ങൾ

പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ അവസാനദിവസം തിരുവനന്തപുരം ജ്വാല കമ്യൂണിക്കേഷന്‍സ് അവതരിപ്പിച്ച " ശ്രീമഹാശക്തി " എന്ന ബാലെയിൽ നിന്നും ചില രംഗങ്ങൾ ..for more videos and news , visit KanjirappallyNEWS.com

Posted by Kanjirappally News on Sunday, March 5, 2017

പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ അവസാനദിവസം തിരുവനന്തപുരം ജ്വാല കമ്യൂണിക്കേഷന്‍സ് അവതരിപ്പിച്ച ” ശ്രീമഹാശക്തി ” എന്ന ബാലെയിൽ നിന്നും ചില രംഗങ്ങൾ …( വീഡിയോ കാണുക )
news news
news news
news news

LINKS