കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജില്‍ നിന്നും വിരമിക്കുന്ന പതിനാറ് അധ്യാപകരുടെ യാത്രയയപ്പിന്റെ നിമിഷങ്ങൾ – (വീഡിയോ)

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജില്‍ നിന്നും വിരമിക്കുന്ന പതിനാറ് അധ്യാപകരുടെ യാത്രയയപ്പിന്റെ നിമിഷങ്ങൾ – (വീഡിയോ)

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജില്‍ നിന്നും വിരമിക്കുന്ന പതിനാറ് അധ്യാപകർക്ക് വിദ്യാർഥി കളും, സഹ അധ്യാപകരും, കോളേജ് അധികാരികളും, ചേർന്ന് ഊഷ്മളമായ യാത്രയയപ്പ് നല്കി. യാത്രയയപ്പിന്റെ നിമിഷങ്ങൾ ഇവിടെ കാണുക (വീഡിയോ)

പ്രൊഫസര്‍മാരായ ഷീല കുഞ്ചെറിയ(സുവോളജി),ആലീസ് കുട്ടി ഡോമിനിക്(മലയാളം),പി.കെ.സൂസമ്മ(ഫിസിക്‌സ്),ബാബു ജോസഫ്,ഡോ.ബേബി തോമസ്(കെമിസ്ട്രി),സണ്ണി മാത്യു(മാത്തമാറ്റിക്‌സ്)ഡോ.കെ.എസ്.കുര്യന്‍(കൊമേഴ്‌സ്),എന്‍.സി.ജേക്കബ്(സ്റ്റാറ്റിസ്റ്റിക്‌സ്),ഷാജന്‍ സെബാസ്റ്റ്യന്‍(ഹിസ്റ്ററി),ഡോ.സുരേഷ് വി.വെട്ടൂര്‍(ഫിസിക്‌സ്), റ്റി.എ.ജോസ്(കെമിസ്ട്രി),ഡോ.കെ.പി.സുകുമാരന്‍ നായര്‍(കെമിസ്ട്രി),ടോമി കെ.മാത്യു(ഫിസിക്‌സ്),ജെസിയാമ്മ ജോണ്‍(കെമിസ്ട്രി),മോളി അബ്രഹാം(മാത്തമാറ്റിക്‌സ്),നീന ജോസഫ്(കെമിസ്ട്രി)എന്നിവരാണ് വിരമിക്കുന്നത്.

ഇന്ന് രാവിലെ കോളജ് മാനേജര്‍ ഫാ. ജോര്‍ജ് ആലുങ്കലിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കോളജ് രക്ഷാധികാരിയുമായ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി .

പ്രിന്‍സിപ്പല്‍ ഡോ. കെ. അലക്സാണ്ടര്‍, പിടിഎ സെക്രട്ടറി ബിനോ പി. ജോസ്, അനധ്യാപക പ്രതിനിധി പി.വി. ജോണ്‍, കോളജ് യൂണിയന്‍ ചെയര്‍മാന്‍ അനില്‍ പി.ആര്‍., പിടിഎ വൈസ് പ്രസിഡന്റ് അഡ്വ. എന്‍.ജെ. കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.

സമ്മേളനത്തില്‍ വിരമിക്കുന്നവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടന്നു.

മുപ്പതു വർഷങ്ങളിൽ ഏറെയായി സെന്റ് ഡോമിനിക്‌സ് കോളേജില്‍ പഠിപ്പിക്കുന്ന അധ്യാപകരാണ് മിക്കവാറും. അതിനാൽ തന്നെ വിദ്യാർഥികളും പൂർവവിദ്യാർഥികളുമായി വളരെ നല്ല അടുപ്പത്തിൽ ആയിരുന്നു മിക്ക അധ്യാപകരും. അതിനാൽ തന്നെ അവരുടെ വിരമിക്കൽ കോളേജിൽ വലിയ ശൂന്യത ഉണ്ടാക്കും.

യാത്രയയപ്പിന്റെ നിമിഷങ്ങൾ ഇവിടെ കാണുക (വീഡിയോ)

2-web-SD-college-send-off-party

3-web-sd-college-send-off-party

4-web-sd-college-send-off-party

5-web-sd-college-send-off-party-

6-web-sd-college-send-off-party

8-web-sd-college-send-off-party

9-web-sd-college-send-off-party

1-web-SD-college-send-off-party1

st-domincs-teachers-retirement-web-1

4-web-St-domicns-college-retirement-team

LINKS