കാഞ്ഞിരപ്പള്ളിയിൽ അഖില കേരള ഫ്ലഡ്ലൈറ്റ് സെവന്‍സ് ഫുട്‌ബോൾ ടൂർ‍ണമെന്റ്..

കാഞ്ഞിരപ്പള്ളിയിൽ അഖില കേരള  ഫ്ലഡ്ലൈറ്റ്  സെവന്‍സ്  ഫുട്‌ബോൾ ടൂർ‍ണമെന്റ്..

വോളിബോളിന്റെ ഈറ്റില്ലമായ കാഞ്ഞിരപ്പള്ളിയിൽ അഖില കേരള സെവന്‍സ് ഫുട്ബോൾ മാമാങ്കത്തിന് വേദി ഉയരുന്നു . കരിപ്പാപ്പറമ്പിൽ രഞ്ജു ചാക്കോ മെമ്മോറിയൽ ഓൾ കേരള ഫ്ലഡ്ലൈറ്റ് ഫൂട്‌ബോൾ ടൂർ‍ണമെന്റ്, കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായ “കുന്നുംഭാഗം ഫുട്‌ബോൾ ക്ലബ്” എന്ന കെ .എഫ്. ‌സിയുടെ നേതൃത്വത്തിൽ‍ ജനുവരി 26 മുതൽ‍ 31 വരെ കുന്നുംഭാഗം ഗവൺ‍മെന്റ് സ്‌കൂൾ‍ ഗ്രൗണ്ടിൽ നടക്കുകയാണ്. ദിവസവും വൈകുന്നേരം ആറുമണി മുതലാണ് മത്സരങ്ങൾ നടക്കുന്നത്.

മലപ്പുറവും, കണ്ണൂരും ഉൾപ്പെടെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പ്രസിദ്ധമായ അറുപതോളം ഫുട്ബോൾ ക്ലബ്ബുകൾ കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കുവാനെത്തുന്നത്തോടെ മത്സരത്തിൽ തീപാറുമെന്നതുറപ്പാണ് . ഒന്നാം സമ്മാനമായി 30,000 രൂപയും എവർറോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായി 15,000 രൂപയും ട്രോഫിയും നല്‍കും. ബെസ്റ്റ് പ്ലെയർ‍, ഡിഫൻ‍ണ്ടർ‍, ഗോൾകീപ്പർ‍, എമേർ‍ജിംഗ് പ്ലയർ ‍ തുടങ്ങിയ സമ്മാനങ്ങളും നൽകുന്നുണ്ട് .

കേരളത്തിലെ മികച്ച ഫുട്ബോള്‍ താരങ്ങളെ കണ്ടെത്തുകയും, കാല്‍പന്തുകളി സ്നേഹികളെയും കളിക്കാരെയും ഒരു കുടക്കീഴില്‍ അണിനിരത്തുകയുമാണ് സംഘാടകരുടെ പ്രഥമ ലക്ഷ്യം.

സെവന്‍സ് ഫുട്‌ബോളിന്റെ മനോഹാരിതയോടൊപ്പം, കാൽപന്തുകളിയുടെ ചടുലതയും, വീറും, വാശിയും, സൗഹൃദവും, ആഹ്‌ളാദവും, സമുന്വയിയ്ക്കുന്ന ഈ ഫുട്ബോൾ മാമാങ്കം ആസ്വദിക്കുന്നതിന് എല്ലാ കായിക പ്രേമികളെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിക്കുന്നു.