പതിനൊന്നുകാരിയെ നഗ്നത കാട്ടിയെന്ന പരാതിയില്‍ മുണ്ടക്കയത്ത് കടയുടമ കസ്റ്റഡിയില്‍

പതിനൊന്നുകാരിയെ നഗ്നത കാട്ടിയെന്ന പരാതിയില്‍  മുണ്ടക്കയത്ത് കടയുടമ കസ്റ്റഡിയില്‍

മുണ്ടക്കയം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ നഗ്നത കാട്ടുകയും അശ്ലീലം പറയുകയും ചെയ്ത പരാതിയില്‍ വയോധികനായ കടയുടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. മുണ്ടക്കയം പുത്തന്‍ചന്തയില്‍ വ്യാപാരിയെയാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്തത്.

ശനിയാഴ്ച വൈകീട്ടാണ് സംഭവം. വയോധികന്റെ കടയുടെ സമീപത്ത് താമസിക്കുന്ന പെണ്‍കുട്ടിയെ മുട്ടായി തരാമെന്നു പറഞ്ഞ് വിളിക്കുകയും ചെല്ലാതിരുന്നപ്പോള്‍ നഗ്നത കാട്ടുകയും അശ്ലീലം പറയുകയും ചെയ്തതായാണ് പരാതി. പെണ്‍കുട്ടിയുടെ ഇളയസഹോദരന്‍ സംഭവം കാണുകയും വീട്ടുകരോട് പറയുകയുമായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. സംഭവം ചോദ്യംചെയ്യാനെത്തിയവരും വ്യാപാരിയും മകനും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും സംഘര്‍ഷം ഉണ്ടാകുകയും ചെയ്തു.

മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി കടയുടമയെയും മകനെയും കസ്റ്റഡിയിലെടുത്തു.