എസ്. എഫ്. ഐ. മാത്രം : കാഞ്ഞിരപ്പള്ളി മേഖലയിലെ എല്ലാ കാമ്പസുകളിലും എസ്. എഫ്. ഐ. ക്ക് മിന്നും വിജയം

എസ്. എഫ്. ഐ. മാത്രം : കാഞ്ഞിരപ്പള്ളി മേഖലയിലെ എല്ലാ  കാമ്പസുകളിലും എസ്. എഫ്. ഐ. ക്ക്  മിന്നും വിജയം

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മേഖലയിലെ എല്ലാ കാമ്പസുകളിലും എസ് എഫ് ഐ ക്ക് തിളക്കമാർന്ന വിജയം..
കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് സ് കോളേജ്, ഐ എച്ച് ആർ ഡി കോളേജ്, എരുമേലി എം ഇ എസ് ,ഷെയർ മൗണ്ട് എരുമേലി, മുണ്ടക്കയം മുരിക്കുംവയൽ ശ്രീ ശബരീശ എന്നിവിടങ്ങളിലാണ് എസ് എഫ് ഐ സമ്പൂർണ വിജയം നേടിയത്.

കാഞ്ഞിരപ്പള്ളി എസ് ഡി കോളേജ്: അൻസ അൻസാരി (ചെയർമാൻ), അനീറ്റ റെജി (വൈസ് ചെയർമാൻ), വെൽവിൻസ് റോയ് (ജനറൽ സെക് ട്ടറി)

ഐഎച്ച്ആർഡി കോളേജ്, കാഞ്ഞിരപ്പള്ളി: അമ്മു ജസീത്ത ജേക്കബ് (ചെയർമാൻ), കെ എ ആതിര (വൈസ് ചെയർമാൻ), വി ബിൻ ചാക്കോ (ജനറൽ സെക്രട്ടറി.

എരുമേലി എം ഇ എസ് കോളേജ്: ആഷിക് (ചെയർമാൻ), അനീ ന (വൈസ് ചെയർമാൻ), അക്ഷയ് (ജനറൽ സെക്രട്ടറി)

ഷെയർ മൗണ്ട് എരുമേലി: മൻസൂർ (ചെയർമാൻ), തസ്നീം (വൈസ് ചെയർമാൻ), ഫിറോസ് (ജനറൽ സെക്രട്ടറി)

ശ്രീ ശബരീശാ കോളേജ് മുരിക്കുംവയൽ: മാത്യു (ചെയർമാൻ) ജിൻസി (വൈസ് ചെയർപേഴ്സൺ) അന ന്തു (ജനറൽ സെക്രട്ടറി)

മികച്ച വിജയം നേടിയതോടെ എസ് എഫ് ഐ യുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി. അനുമോദന യോഗം എസ് എഫ് ഐ കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി ധീരാജ് ഹരി ഉൽഘാടനം ചെയ്തു

എംജി സർവകലാശാലയിൽ ഉൾപ്പെടുന്ന കോളജുകളിലെ യൂണിയൻ തിരഞ്ഞെടുപ്പുകളിൽ 42 കോളജുകളിൽ 41ലും വിജയം നേടിയെന്ന് എസ്എഫ്ഐ. 24 കോളജുകളിൽ എതിരില്ലാതെ വിജയിച്ചെന്നും എസ്എഫ്ഐ അവകാശപെട്ടു. .