ശബരിമല വിവാദം : ചോറ്റിയില്‍ പ്രതിഷേധ കൂട്ടായ്മ

ശബരിമല വിവാദം : ചോറ്റിയില്‍ പ്രതിഷേധ കൂട്ടായ്മ

ചോറ്റി: ശബരിമല ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും ക്ഷേത്രത്തില്‍ സ്ത്രീകളുടെ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ചും ചോറ്റി ശ്രീമഹാദേവ ക്ഷേത്ര ഭക്ത ജനസമിതിയുടെ നേതൃത്വത്തില്‍ അനേകം സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ കൂട്ടായ്മ നടത്തി.

ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച നാമജപ ഘോഷയാത്ര ടൗണ്‍ ചുറ്റി തിരികെ ക്ഷേത്രസന്നിധിയിലെത്തി. പ്രതിഷേധ കൂട്ടായ്മ ഭാഗവത സപ്താഹാചര്യന്‍ തത്തനംപള്ളി കൃഷ്ണയ്യര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഭാരവാഹികളായ ഒ. കെ. കൃഷ്ണന്‍, എ. പി പുരുഷോത്തമന്‍പിള്ള, കെ. എസ്. രാധാകൃഷ്ണന്‍ നായര്‍, എ. എം. അരവിന്ദാക്ഷന്‍ നായര്‍, എന്‍. പി. സോമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.