പ്ലാവിൽ നിന്നു വീണു മരിച്ചു

പ്ലാവിൽ നിന്നു വീണു  മരിച്ചു

മുണ്ടക്കയം : പ്ലാവിൽ നിന്നു വീണ് മരിച്ചു. പുഞ്ചവയൽ ആനിക്കുന്ന് നന്തികാട്ട് എൻ.റ്റി തോമസിൻ്റെ മകൻ ഷാജി(49) ആണ് മരിച്ചത്.

ഇന്നലെ(ഞായറാഴ്ച) 12 മണിയോടെ പുഞ്ചവയലിലെ വസ്ത്ര വ്യാപാര ഉടമയുടെ പുരയിടത്തിലെ പ്ലാവിൽ ചക്ക പറിയ്ക്കുവാൻ കയറുന്നതിനിടയിൽ കാൽ വഴുതി നിലത്തു വീഴുകയായിരുന്നു. പ്ലാവിൻ്റെ സമീപത്തെ മതിലിൽ ഇടിച്ചതിനു ശേഷം സമീപമുള്ള കോൺക്രീറ് റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു.

കടയുടമയും സമീപവാസികളും ചേർന്ന് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് ആശുപത്രിയിൽ വച്ച് മരണമടയുകയുമായിരുന്നു. മരണമടഞ്ഞ ഷാജി അവിവാഹിതനാണ്. മാതാവ് റോസമ്മ തോമസ് തമ്പലക്കാട് ചെറുകടൂർ കുടുംബാംഗം. സഹോദരങ്ങൾ സാബു, ഷിജി. സംസ്ക്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന്(തിങ്കൾ) 4 മണിക്ക് പുഞ്ചവയൽ സെൻ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ നടക്കും

പ്ലാവിൽ നിന്നു വീണു മരിച്ചു . പുഞ്ചവയൽ ആനിക്കുന്ന് നന്തികാട്ട് ഷാജി തോമസ് (49)