എരുമേലിയിലും മുക്കൂട്ടുതറയിലും കൂവപ്പള്ളിയിലും ഞായറാഴ്ച ശരണനാമജപയാത്ര നടത്തും .

എരുമേലിയിലും മുക്കൂട്ടുതറയിലും കൂവപ്പള്ളിയിലും ഞായറാഴ്ച  ശരണനാമജപയാത്ര നടത്തും .

എരുമേലി : ശബരിമലയിലെ ആചാര അനുഷ്‌ഠാനങ്ങൾ നിലനിർത്തണമെന്നാവശ്യപ്പെട്ട് എരുമേലിയിലും മുക്കൂട്ടുതറയിലും കൂവപ്പള്ളിയിലും ഞായറാഴ്ച ശരണനാമജപയാത്ര നടത്തും.

എരുമേലിയിൽ രാവിലെ പത്തിന് ആലങ്ങാട്ട് പേട്ടതുള്ളൽ സംഘം നടത്തുന്ന ശരണനാമജപയാത്രക്ക് സമൂഹ പെരിയോൻ അമ്പാടത്ത് എ കെ വിജയകുമാർ, യോഗം പ്രസിഡന്റ്‌ എം എൻ രാജപ്പൻ നായർ, സെക്രട്ടറി രാജേഷ് പുറയാറ്റുകളരി എന്നിവർ നേതൃത്വം നൽകും. ഗരുഡധ്വജാനന്ദ തീർത്ഥപാദ സ്വാമികൾ ഉത്ഘാടനം നിർവഹിക്കും. അമ്പലപ്പുഴ സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ മുഖ്യ പ്രഭാഷണം നടത്തും. രാവിലെ പത്തിന് വലിയമ്പലത്തിൽ നിന്നും പേട്ട കൊച്ചമ്പലത്തിലേക്കാണ് ശരണനാമജപയാത്ര നടത്തുക.

മുക്കൂട്ടുതറയിൽ രാവിലെ പത്തിന് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭക്തജന സമിതിയുടെയുo 15 കരകളിലെ വാർഡ് കമ്മറ്റിയുടെയും നേതൃത്വത്തിൽ നാമജപ ഘോഷയാത്ര ആരംഭിക്കും.

കൂവപ്പള്ളിയിൽ രാവിലെ ഒമ്പതിന് ഞർക്കലക്കാവ് ക്ഷേത്രത്തിൽ നിന്ന് ശരണനാമജപയാത്ര ആരംഭിക്കും.