ഷെറിൻ ട്രീസ പോളിന് സിഎസ്സിൽ രണ്ടാം റാങ്ക്

ഷെറിൻ ട്രീസ പോളിന് സിഎസ്സിൽ രണ്ടാം റാങ്ക്

കാഞ്ഞിരപ്പള്ളി : കോയമ്പത്തൂർ കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസസിൽ നിന്നും ഷെറിൻ ട്രീസ പോൾ രണ്ടാം റാങ്കോടെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീറിങ്ങിൽ മാസ്റ്റർ ഓഫ് ടെക്നോളജി ബിരുദം നേടി.

കാഞ്ഞിരപ്പള്ളി ഉറുമ്പക്കൽ റിട്ടയേർഡ് പ്രൊഫസർ പി. പോൾ – റിട്ടയേർഡ് ടീച്ചർ കാതറിൻ പോൾ ദമ്പതികളുടെ മകളും കൊച്ചി മൈൻഡ് കർവ് ടെക്നോളജി സൊല്യൂഷൻസിൽ സർവീസ് മാനേജരായ ജോമോൻ ജോൺ തയ്യാലക്കലിന്റെ ഭാര്യയുമാണ്.