കെഎസ്ആർടിസി സ്റ്റാൻഡ് വ്യത്തിയാക്കി വിദ്യാർത്ഥികൾ മാതൃകയായി

കെഎസ്ആർടിസി  സ്റ്റാൻഡ് വ്യത്തിയാക്കി വിദ്യാർത്ഥികൾ മാതൃകയായി

എരുമേലി : ഗാന്ധിജയന്തിയോട് അനുബന്ധിച്ചു ഷെർമൗണ്ട് കോളേജ് ഓഫ് ആർട്സ് ആൻഡ് കോമേഴ്‌സ് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ എരുമേലി കെഎസ്ആർടിസി സ്റ്റാൻഡ് പരിസരവും ബസുകളും വ്യത്തിയാക്കുകയും ബസ് സ്റ്റാൻഡിലേക്ക് ആവശ്യമായ വേസ്റ്റ് ബിൻകളും നൽകി.
കോളേജ് പ്രിൻസിപ്പൽ ഡോ. മാമൻ സക്കറിയ, യൂണിയൻ അഡ്വൈസർ അസി. പ്രൊഫ. ഷെറിൻ ഫിലിപ്പ്, അസി. പ്രൊഫ. ജെബു ജോസഫ്, യൂണിയൻ ചെയർമാൻ റീബു തോമസ് എന്നിവർ നേതൃത്വം നൽകി. നൂറോളം വിദ്യാർഥികൾ പങ്കെടുത്തു