ക്രൈസ്തവ വിഭാഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം അനിവാര്യം: മാര്‍ അറയ്ക്കല്‍

ക്രൈസ്തവ വിഭാഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം അനിവാര്യം: മാര്‍ അറയ്ക്കല്‍

കാഞ്ഞിരപ്പള്ളി: ക്രൈസ്തവസമൂഹം നേരിടുന്ന പൊതുവായ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്നും ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി നാഷണല്‍ കൌണ്‍സില്‍ അതിനുള്ള ചാലക ശക്തിയായി മാറണമെന്നും ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി ലെയ്റ്റി കൌണ്‍സില്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍.

കാഞ്ഞിരപ്പള്ളി രൂപതാ കേന്ദ്രത്തിലെത്തിയ ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി ദേശീയ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയും ഷില്ലോംഗ് എംപിയുമായ വിന്‍സന്റ് എച്ച്. പാലയ്ക്കു നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കാഞ്ഞിരപ്പള്ളി രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റവ.ഡോ.മാത്യു പായിക്കാട്ട്, ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി നാഷണല്‍ സെക്രട്ടറി ജനറല്‍ ഷെവ. അഡ്വ.വി.സി.സെബാസ്റ്യന്‍, നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ സിറിള്‍ സഞ്ജു ജോര്‍ജ്, ഫാ.ജോണ്‍ കുന്നേല്‍, എന്‍.എസ്. സുഖ്ലെയ്ന്‍ (ഷില്ലോംഗ്) എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. 2015 മേയില്‍ ഡല്‍ഹിയില്‍ നടക്കുന്ന നാഷണല്‍ ക്രിസ്ത്യന്‍ കോണ്‍ഫറന്‍സിനു മുന്നോടിയായിട്ടാണു സന്ദര്‍ശനം.

ഇന്നലെ വൈകുന്നേരം അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ് കോണ്‍ഫറന്‍സ് ഹാളില്‍ ആന്റോ ആന്റണി എംപി, ഷെവ. സിബി ജോസഫ് വാണിയപ്പുരയ്ക്കല്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.

2-web-bishop-house-mp-visit

3-web-bishop-house-mp-visit

6-web-bishop-house-mp-visit

1-web-bishop-house-mp-visit