ശില്പ ചാരുതയോടെ ബോളിവുഡ് താരം ശില്പ ഷെട്ടി കാഞ്ഞിരപ്പള്ളിയിൽ, ജനങ്ങൾ ആവേശതിമിർപ്പിൽ …

ശില്പ ചാരുതയോടെ ബോളിവുഡ് താരം ശില്പ ഷെട്ടി കാഞ്ഞിരപ്പള്ളിയിൽ, ജനങ്ങൾ ആവേശതിമിർപ്പിൽ …

കാഞ്ഞിരപ്പള്ളി : ” ബാസിഗർ” , ” മേ ഖിലാടി തൂ അനാദി ” മുതലായ ഹിന്ദി സിനിമാകളിയൂടെ കോടി കണക്കിന് ആരാധകരുടെ ഹൃദയം കവർന്ന ബോളിവുഡ് താരം ശില്പ ഷെട്ടി ഇന്ന് കാഞ്ഞിരപ്പള്ളിക്കാരുടെ ഹൃദയവും കവർന്നു.

ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലറിയുടെ 32- മത്തെ ഷോറൂം കാഞ്ഞിരപ്പള്ളിയിൽ ഇന്ന് രാവിലെ 10.30നു ഉദ്ഘാടനം ചെയ്യുവാൻ എത്തിയതായിരുന്നു ശില്പ ഷെട്ടി .

സ്വർണ കസവു ബോർഡാർ ഉള്ള കടും പച്ച സാരിയും സ്ലീവെലെസ്സ് ബ്ലൗസും ധരിച്ചു എത്തിയ ശില്പ ഷെട്ടി ഉൽസാഹവതി ആയിരുന്നു . അവരെ കാണുവാൻ വേണ്ടി ആയിരക്കണക്കിന് ആരാധകർ തടിച്ചു കൂടി . തദവസരത്തിൽ കാഞ്ഞിരപ്പള്ളിയിലൂടെ കടന്നുപോകുന്ന ദേശിയ പാതയിലെ ഗതാഗതം പൂർണമായും സ്തംഭിച്ചിരുന്നു .

” ബാസിഗർ” സിനിമയിലെ ഗാനം ആലപിച്ചും വേദിക്ക് മുൻപിൽ നൃത്തം ചെയ്തും ആരാധകർ അവരെ തങ്ങളുടെ ആഹ്ലാദം അറിയിച്ചു . 39 വയസുള്ള താരം ഇപ്പോഴും തനിക്കുള്ള ആരാധന കണ്ടു സന്തോഷിച്ചു .

ഉദ്ഘാടനത്തിന് വേണ്ടി ഏകദേശം അര മണിക്കൂർ സമയം അവർ വേദിയിൽ ചിലവഴിച്ചതിനു ശേഷം നടന്നു കൊണ്ടിരിക്കുന്ന സിനിമ ഷൂട്ടിങ്ങിൽ പങ്കെടുക്കുവാൻ വേണ്ടി നെടുംബാശ്ശേരി എയർപോർട്ട്ലേക്ക് പോയി .

1-web-shilpa-shetty

3-web-shilpa-shetty

4-web-shilpa-shetty

4-web-chemmanour-kply
0-web-shilpa-shetty