ശ്രീധരീയം പദ്ധതി: ചിറക്കടവിൽ രണ്ടു വീടുകളുടെ തറക്കല്ലിടീൽ നടത്തി

ശ്രീധരീയം പദ്ധതി: ചിറക്കടവിൽ രണ്ടു വീടുകളുടെ തറക്കല്ലിടീൽ നടത്തി

പൊൻകുന്നം : എല്ലാവർക്കും വീടെന്ന പ്രധാനമന്ത്രിയുടെ ആശയം വർഷങ്ങൾക്കു മുൻപു ചിറക്കടവിലെ ബിജെപി പ്രവർത്തകർ ശ്രീധരീയം പദ്ധതിയിലൂടെ നടപ്പിലാക്കി തുടങ്ങിയിരുന്നുവെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി ശ്രീധരീയം ഭവനദാന പദ്ധതിയിലൂടെ നിർമിക്കുന്ന 2 വീടുകളുടെ തറക്കല്ലിടീല്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി. ഹരിലാൽ അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡന്റ് എൻ. ഹരി, കെ.പി. സുരേഷ്, ലിജിൻ ലാൽ, കെ.ജി. കണ്ണൻ, വി.എൻ. മനോജ്, ടി.ബി. ബിനു, എസ്. മിഥുൽ, എ.എസ്. റെജികുമാർ, ജയ ബാലചന്ദ്രൻ, ബാലു ജി. വെള്ളിക്കര, പി.ആർ. രാജേഷ്, രാജേഷ് കർത്താ, ഉഷ ശ്രീകുമാർ, വൈശാഖ് എസ്. നായർ, സോമ അനീഷ്, വിജി രാജി, സുബിത ബിനോയി എന്നിവർ പ്രസംഗിച്ചു.

ഗ്രാമപഞ്ചായത്തിലെ 6–ാം വാർഡിലാണ് 2 വീടുകളും നിർമിക്കുന്നത്. ജന്മനാ കാഴ്ചയില്ലാത്ത ഗ്രാമദീപം താവൂർ കാട്ടാറാത്ത് ബിജു, പൂർണിമ വീട്ടിൽ സ്മിതാമോൾ എന്നിവര്‍ക്കാണു വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്. 2012ൽ ആരംഭിച്ച ശ്രീധരീയം പദ്ധതിയിലൂടെ ഭവനരഹിതരായ 7 കുടുംബങ്ങൾക്കു വീടുകൾ നിർമിച്ച് നൽകിയിരുന്നു. കഴിഞ്ഞ വർഷം ചെറുവള്ളി 13–ാം വാർഡിലാണു ശ്രീധരീയം വീട് നിർമിച്ചത്.