SI കാസിം

കാഞ്ഞിരപ്പള്ളിയുടെ സാമൂഹ്യ
മണ്ഡലത്തിലെ വെള്ളിനക്ഷത്രം..
കാഞ്ഞിരപ്പള്ളിക്കാരുടെ പ്രിയപ്പെട്ട
SI കാസിം സാറിനെക്കുറിച്ച്…
പറയാൻ നൂറുനാവ് വേണം…
കേരളപൊലീസിൽ AIG ആയിട്ടും
കാഞ്ഞിരപ്പള്ളിക്കാരുടെ വിളിപ്പേര്
എന്നും ഇതുതന്നെയായിരുന്നു…
കാഞ്ഞിരപ്പള്ളി ഒന്നാംമൈൽ ലൈനിൽ
കൊച്ചു റോഡിൽ പൈനാപ്പള്ളി സെയ്ദ്
മുഹമ്മദ്-ഫാത്തിമ ദമ്പതികളുടെ മൂത്തമകൻ..
“Ps മുഹമ്മദ് കാസിം”
മികച്ച വോളിബോൾ കളിക്കാരൻ
ആയിരുന്ന ഇദ്ദേഹത്തിന് 1968ലാണ് പോലീസിൽ SI ആയി നിയമനം ലഭിക്കുന്നത്. വയനാട് അമ്പലവയൽ SI ആയിട്ടായിരുന്നു പൊലീസിലെ ഈ സേവനത്തിന്റെ തുടക്കം.
വോളിബോളിൽ പോലീസ് ട്രെയിനിങ്
കോളേജ് ക്യാപ്റ്റൻ ആയിരുന്ന ഇദ്ദേഹത്തിന് ഓൾറൌണ്ട് മികവിന്റെ പേരിൽ അന്നത്തെ ആഭ്യന്തരമന്ത്രി CH മുഹമ്മദ് കോയ സാഹിബ്
സമ്മാനം നൽകി ആദരിച്ചിട്ടുണ്ട്.
1987ൽ നായനാർ സർക്കാരിന്റെ കാലത്ത് തിരുവന്തപുരം ആന്റികറപ്‌ഷൻ ബ്യുറോ മേധാവിയായിരുന്ന ഇദ്ദേഹം പ്രമാദമായ പലകേസുകളും പുറത്തു കൊണ്ടു
വരുന്നതിൽ സ്തുത്യർഹമായ സേവനം
നമ്മുടെ നാടിനായി അനുഷ്ഠിച്ചിട്ടുണ്ട്.
വിജിലൻസ്‌ വിഭാഗത്തിൽ കോട്ടയത്തും
തിരുവന്തപുരത്തും ജോലിചെയ്തിട്ടുമുണ്ട്,
തന്റെ സർക്കാർ സേവനകാലത്തു
എല്ലാവരിൽ നിന്നും വളരെ വേറിട്ട
വ്യക്തിത്വമായിരുന്നു കാസിം സാർ,
കോട്ടയത്ത് ജോലിചെയ്യുമ്പോൾ ജോലി സ്ഥലത്തേക്ക് പ്രൈവറ്റ് ബസ്സിലായിരുന്നു അദ്ദേഹത്തിന്റെ കാഞ്ഞിരപ്പള്ളിയിൽ
നിന്നുമുള്ള എന്നും യാത്ര,
സ്ഥിരം യാത്രക്കാരൻ ആയിരുന്നിട്ടും
ആരുടേയും ഒരു ആനുകൂല്യവും
സർക്കാരിന്റെപോലും ഒരിടത്ത്
നിന്നും അദ്ദേഹം പറ്റിയിരുന്നില്ല,
സർക്കാർ വാഹനങ്ങൾ സ്വകാര്യ
ആവശ്യത്തിന് ഉപയോഗിക്കുന്ന
ഇന്നത്തെ കാലത്ത് ഇതൊരു
അത്ഭുതമാണ്…
വ്യത്യസ്തനായ ഇദ്ദേഹത്തിന്റെ സേവന കാലത്തെ രസകരമായ പലകഥകളും അടുത്തറിയുന്നവർ മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്,
നിങ്ങൾ കണ്ടിട്ടുണ്ടാകും,
ഓർമ്മയുണ്ടാകും ചിലർക്കെങ്കിലും,
കാഞ്ഞിരപ്പള്ളിക്കാർക്ക് ഒന്നും വായിക്കാതെ തന്നെ എന്നും പുഞ്ചിരിച്ച മുഖത്തോടെ
എല്ലാവരോടും ഇടപെടുന്ന കാസിം സാറിനെ എന്നേക്കാൾ കൂടുതൽ നന്നായി അറിയാം.
.എങ്കിലും ഞാൻ പറഞ്ഞുവെന്നുമാത്രം..
31 വർഷത്തെ മികച്ച സർക്കാർ
പൊതു സേവനത്തിനുശേഷം 1999 ൽ
അഡ്മിനിസ്ട്രേഷൻ ഐജി(AIG) യായി
പോലീസിൽ നിന്നും വിരമിച്ച ഇദ്ദേഹം
2004 മുതൽ 25ഓളം കോഴിക്കോട്
വെള്ളിമാട് കുന്ന് ജെഡിടി അനുബന്ധ
സ്ഥാപനങ്ങളുടെയും ഇഖ്‌റാ ആശുപത്രി യുടെയും അഡ്മിനി ട്രേറ്റർ ആയിട്ട്
സേവനം ചെയ്യുകയായിരുന്നു.
കാഞ്ഞിരപ്പള്ളിയുടെ സാമൂഹ്യ രംഗത്തിന്റെ സമൂലമാറ്റത്തിന് കാസിം സാർ വഹിച്ച പങ്ക്
ഒരിക്കലും ആർക്കും വിസ്മരിക്കാനാവില്ല.
കാഞ്ഞിരപ്പള്ളിയിൽ 1952ൽ
കേരള യൂണിവേർസിറ്റി അഫിലിയേഷൻ നൽകിയ കോളേജ്‌ വിദ്യാഭ്യാസ വകുപ്പിന്റെ
Grant in Aid സ്ഥപനമായിരുന്ന നുറുൽഹുദാ അറബികോളേജ് 1972 ൽ സർക്കാർ ശമ്പളം നൽകുന്ന “Direct Payment Scheme” രീതി യിൽ നിന്നും , ഈ അഫിലിയേഷനിൽ നിന്നും സ്വയം ഒഴിവായതിൽ ദുഖിതനായ കാസിം
സാർ അത് പുന:സ്ഥാപിക്കുവാൻ
ഒരുപാട് ആഗ്രഹിച്ചിരുന്നു,
അതിനായി പരിശ്രമിച്ചിരുന്നു,
കാരണം പൗരാണികത നിറഞ്ഞുനിൽക്കുന്ന
ഈ കോളേജ് ഒരു കാലത്ത് മധ്യ കേരള
ത്തിലെ അറബി പഠിതാക്കളുടെ ആശാ കേന്ദ്രമായിരുന്നു, അലിഗർ മുസ്ലിം യൂണി വേഴ്‌സിറ്റി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന
ഇതിന്റെ തുടക്കകാലം മുതൽ ഇവിടത്തെ
പഠിതാക്കളിൽ ഭൂരിഭാഗവും മറുനാട്ടുകാരും ആയിരുന്നു. രാജകീയപ്രതാപത്തോടെ
നിലനിന്നിരുന്ന ആ കാലം ഓർക്കുന്നവർ
പഴയ ആൾക്കാരിൽ ഇന്നും ധാരാളമുണ്ട്, വൈകാരികമായ ഈ അടുപ്പം പഴയ കാഞ്ഞിരപ്പള്ളി ക്കാരായ എല്ലാവർക്കും
ഇന്നും ഈ കൊളെജിനൊടുണ്ട്,
കാഞ്ഞിരപ്പള്ളി നൈനാർപള്ളി ഭരണം ജനായത്തരീതിയിലേക്ക് മാറ്റുന്നതിൽ മുഖ്യപങ്കുവഹിച്ച ഇദ്ദേഹം പള്ളി പരിപാലന സമിതി യിലും സേവനം ചെയ്തിട്ടുണ്ട്.
കൂടാതെ മൈക്ക സ്കൂൾ അഡ്മിനിട്രേറ്റർ,
ഹിദായത്തുൽ ഇസ്ലാം അറബി കോളേജ് അഡ്മിനിട്രേറ്റർ, KMA പ്രസിഡന്റ്.
ചിൽഡ്രൻസ് ഹോം ഡയറക്റ്റർ.
ഈരാറ്റുപേട്ട PMC ആശുപത്രി അഡ്മിനിസ്ട്രേറ്റർ തുടങ്ങിയ
സ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി-ഈരാറ്റു പേട്ട റോഡിലെ അയിഷാ പള്ളിയുടെ സ്ഥാപകനും അതിന്റെ മുത്തവല്ലി യും ആയിരുന്നു കാസിം സാർ,
ഭാര്യ കാഞ്ഞിരപ്പള്ളി ചെരിപ്പുറത്ത്
കുടുംബാംഗം സുബൈദ.
അഡ്വ:ഷാനുകാസിം, തസ്‌നിം,ഷൈനി,
ഷിനു,ആയിശു,തൻഹ എന്നിവർ മക്കളും
ഷിമ്മി.പി എസ് അൻസാരി,
(എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ)
ജാഫർഖാൻ(തഹസീൽദാർ കട്ടപ്പന) അസീം,അനക്ഷാ എന്നിവർ മരുമക്കളുമാണ്,
സോൾ ഏഷ്യാഡിൽ വരെ നമ്മുടെ ഭാരതത്തിന്റെ, നമ്മുടെ കാഞ്ഞിരപ്പള്ളിയുടെ,
വോളിബോൾ പെരുമ ഉയർത്തിയ അബ്ദുൽ റസാഖ്(പോലീസ്) മുഹമ്മദലി(റെയിൽവേ) എന്നിവർ ഇദ്ദേഹത്തിന്റെ വോളിബോൾ കളിക്കാരായ സഹോദരന്മാരാണ്,
2016 ഒക്ടോബർ 10 ന് കോഴിക്കോട് വെച്ചാണ് കാസിംസാറിന്റെ മരണം സംഭവിച്ചത്. പൂർണ്ണ ഓദ്യോഗിക ബഹുമതികളോടെ കാഞ്ഞിരപ്പള്ളി നൈനാർപള്ളി ഖബർസ്ഥാനിൽ എത്തിച്ചു പിന്നീട് ഖബറടക്കുകയും ചെയ്തു,
ഞങ്ങളുടെ പ്രിയപ്പെട്ട SI കാസിം സാറിന്റെ
തുടിക്കുന്ന ഓർമ്മകൾക്ക് മുൻപിൽ പ്രാർത്ഥനകളോടെ..