മയക്കുമരുന്നിനെതിരെയുള്ള സന്ധിയില്ലാ പോരാട്ടത്തിന് സബ്ബ് ഇൻസ്പെക്ടർ എ. എസ്. അൻസലിന് സർക്കാർ അവാർഡ് ..

മയക്കുമരുന്നിനെതിരെയുള്ള സന്ധിയില്ലാ പോരാട്ടത്തിന് സബ്ബ് ഇൻസ്പെക്ടർ എ. എസ്. അൻസലിന് സർക്കാർ അവാർഡ് ..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷന്റെ പരിധിയിൽ നിന്നും കഴിഞ്ഞ മൂന്നു മാസങ്ങൾക്കുള്ളിൽ സബ്ബ് ഇൻസ്പെക്ടർ എ.എസ് അൻസലിന്റെ നേതൃത്വത്തിൽ പിടിച്ചത് 12 മയക്കുമരുന്ന് കേസുകൾ..ഒന്നര കിലോ കഞ്ചാവ് ..

എ.എസ് അൻസിലിന്റെ ഒദ്യോഗിക ജീവിതത്തിൽ മയക്കുമരുന്നുകൾക്കെതിരെയുള്ള പോരാട്ടം സന്ധിയില്ലാ സമരമാണ്. കഴിഞ്ഞ മൂന്നു മാസങ്ങളിൽ മയക്കുമരുന്നേ വേട്ടയിൽ കോട്ടയം ജില്ലയിൽ ഏറ്റവും മുൻപന്തിയിൽ എത്തിയതിനു കാഞ്ഞിരപ്പള്ളി എസ് ഐ എ.എസ് അൻസലിനു സർക്കാരിന്റെ പ്രതേക അവാർഡ് ലഭിച്ചു . യുവാക്കളുടെ ജീവിതം തകർക്കുന്ന മയക്കുമരുന്നിനെതിരെ സന്ധിയില്ലാ പോരാട്ടം നടത്തുന്ന കാഞ്ഞിരപ്പള്ളി എസ് ഐ എ എസ് അൻസലിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. ..