കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ മാധ്യമപ്രവർത്തകൻ , ദീപിക റിപ്പോർട്ടർ സിബി എബ്രഹാം ചൂനാട്ട് (47 ) നിര്യാതനായി

കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ മാധ്യമപ്രവർത്തകൻ , ദീപിക റിപ്പോർട്ടർ സിബി എബ്രഹാം ചൂനാട്ട് (47 ) നിര്യാതനായി.
മുണ്ടക്കയം ഈസ്റ്റ് പൂവഞ്ചി ചൂനാട്ട് അവിരാ എബ്രഹാമിന്റെ (പാപ്പച്ചന്‍ ചേട്ടന്‍) മകനാണ് സിബി.
കഴിഞ്ഞ 12 വർഷങ്ങളായി ദീപികയുടെ കാഞ്ഞിരപ്പള്ളി റിപ്പോർട്ടർ ആയി ജോലി ചെയ്തുവരികയായിരുന്നു. കരൾ സംബന്ധമായ രോഗം ബാധിച്ചു ചികിത്സയിൽ കഴിയവെ ബുധനാഴ്ച രാവിലെ എട്ടരയോടെയാമായിരുന്നു അന്ത്യം സംഭവിച്ചത്.

മൃതദേഹം (23-07-2020 വ്യാഴം) രാവിലെ എട്ടിന് മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളി പാരിഷ്ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതും തുടര്‍ന്ന് 11 ന് സംസ്‌കാരം നടത്തുന്നതുമാണ്.
മാതാവ് പരേതയായ മറിയക്കുട്ടി അറയ്ക്കല്‍പറന്പില്‍ കുടുംബാംഗം. . ഭാര്യ റെനി (എംഎംടി ഹോസ്പിറ്റല്‍, മുണ്ടക്കയം) മുക്കുളം പൂവേലില്‍ കുടുംബാംഗം.
മക്കള്‍: അമല്‍ മരിയ, അന്ന മരിയ, എബിന്‍ സിബി (വിദ്യാര്‍ഥികള്‍, സെന്റ് ആന്റണീസ് സ്‌കൂള്‍, മുണ്ടക്കയം). കാഞ്ഞിരപ്പള്ളി രൂപത യുവദീപ്തിയുടെ മുന്‍പ്രസിഡന്റും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗവുമായിരുന്നു സിബി എബ്രഹാം.