അന്തരിച്ച മാധ്യമപ്രവർത്തകൻ സി​ബി ചൂ​നാ​ട്ടി​ന്റെ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം ചെ​യ്തു

അന്തരിച്ച മാധ്യമപ്രവർത്തകൻ സി​ബി ചൂ​നാ​ട്ടി​ന്റെ   ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം ചെ​യ്തു


കാ​ഞ്ഞി​ര​പ്പ​ള്ളി: കാഞ്ഞിരപ്പള്ളി മീഡിയ സെന്ററിലെ അംഗമായിരുന്ന ക​ഴി​ഞ്ഞ ദി​വ​സം നി​ര്യാ​ത​നാ​യ പ്രമുഖ മാധ്യമ മാധ്യമപ്രവർത്തകനായിരുന്ന, ദീ​പി​ക ദിനപത്തിന്റെ റി​പ്പോ​ർ​ട്ട​ർ സി​ബി ചൂ​നാ​ട്ടി​ന്റെ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. കാ​ഞ്ഞി​ര​പ്പ​ള്ളി മീ​ഡി​യ സെ​ന്‍റ​റി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ അ​നാ​ച്ഛാ​ദ​ന ക​ർ​മം നി​ർ​വ​ഹി​ച്ചു.

വി​കാ​രി ജ​ന​റാ​ൾ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ല ന​സീ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ജോ വാ​ളാ​ന്ത​റ, മീ​ഡി​യ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് അ​ജീ​ഷ് തേ​ക്കി​ല​ക്കാ​ട്ടി​ൽ, സെ​ക്ര​ട്ട​റി ര​തീ​ഷ് മ​റ്റ​ത്തി​ൽ, ദീ​പി​ക കാ​ഞ്ഞി​ര​പ്പ​ള്ളി ഏ​രി​യ മാ​നേ​ജ​ർ ബി​നോ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.