സിജിന്റെ വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ‍ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യു​ള്ള ധ​നസ​മാ​ഹ​ര​ണം ഞായറാഴ്ച : ര​ണ്ടു മ​ണി​ക്കൂ​റി​ൽ‍ 12 ല​ക്ഷ​മെ​ന്ന ല​ക്ഷ്യ​വു​മാ​യി എരുമേലി അ​സം​പ്ഷ​ൻ‍ ജീ​വ​ൻ‍ ര​ക്ഷാ​സ​മി​തി

സിജിന്റെ വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ‍ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യു​ള്ള ധ​നസ​മാ​ഹ​ര​ണം ഞായറാഴ്ച :  ര​ണ്ടു മ​ണി​ക്കൂ​റി​ൽ‍ 12 ല​ക്ഷ​മെ​ന്ന ല​ക്ഷ്യ​വു​മാ​യി എരുമേലി   അ​സം​പ്ഷ​ൻ‍ ജീ​വ​ൻ‍ ര​ക്ഷാ​സ​മി​തി

സിജിന്റെ വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ‍ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യു​ള്ള ധ​നസ​മാ​ഹ​ര​ണം ഞായറാഴ്ച : ര​ണ്ടു മ​ണി​ക്കൂ​റി​ൽ‍ 12 ല​ക്ഷ​മെ​ന്ന ല​ക്ഷ്യ​വു​മാ​യി എരുമേലി അ​സം​പ്ഷ​ൻ‍ ജീ​വ​ൻ‍ ര​ക്ഷാ​സ​മി​തി

എ​രു​മേ​ലി: എരുമേലി അ​സം​പ്ഷ​ൻ‍ ഫൊ​റോ​ന ഇ​ട​വ​ക​യി​ലെ 346 കു​ടും​ബ​ങ്ങ​ളുടെ കാരുണ്യം കവിഞ്ഞൊഴുകിയാൽ ആ​റാ​ക്ക​ൽ‍ സി​ജി​ൻ‍ ജേ​ക്ക​ബ് എന്ന യുവാവിന്റെ ജീവിതം വീണ്ടും തളിർക്കും. ച​ങ്ങ​നാ​ശേ​രി പ്ര​ത്യാ​ശ​യു​ടെ ഡ​യ​റ​ക്ട​ർ‍ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ‍ പു​ന്ന​ശേ​രി​യു​ടെ ഉൾപ്പെടെ, പരിപാടിയുടെ സംഘടകരെല്ലാം അതിനുവേണ്ടി പ്രത്യാശയോടെ കാത്തിരിക്കുന്നു. ഇതിനോടകം കേരളത്തിലെ 131 പഞ്ചായത്തുകളിൽ നിന്നായി സുതാര്യമായ ബക്കറ്റ് പിരിവിലൂടെ 38 കോടിയിലധികം രൂപ സംഭരിച്ച് , 155 പേരുടെ വൃക്കയും, കരളും, ഹൃദയവും മാറ്റിവച്ചു അവരുടെ നഷ്ട്ടപെട്ട ജീവൻ തിരികെ വീണ്ടെടുത്ത പുന്നശ്ശേരിയച്ചൻ ഇതാദ്യമാണ് ഒരു ഇടവകയിൽ മാത്രമായി വലിയ ഒരു സാമ്പത്തിക സമാഹരണത്തിനു മുൻകൈ എടുക്കുന്നത്. അതിനാൽ തന്നെ ഈ ധ​നസ​മാ​ഹ​ര​ണം പരിപാടി വിജയിക്കണമെന്ന പ്രാർത്ഥനയുമായി മലയാളിസമൂഹമാകെ കാത്തിരിക്കുകയാണ്.

ജീ​വ​കാ​രു​ണ്യ​പ്ര​വർ‍​ത്ത​ന​ങ്ങ​ളു​ടെ​യും മ​ത​മൈ​ത്രി​യു​ടെ​യും നാ​ടാ​യ എ​രു​മേ​ലി​യി​ൽ‍ ര​ണ്ടു മ​ണി​ക്കൂ​റി​ൽ 12 ല​ക്ഷം എ​ന്ന ല​ക്ഷ്യ​വു​മാ​യി അ​സം​പ്ഷ​ൻ‍ ജീ​വ​ൻ‍ ര​ക്ഷാ​സ​മി​തി നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​തൽ‍ വൈ​കു​ന്നേ​രം നാ​ലു വ​രെ ആ​റാ​ക്ക​ൽ‍ സി​ജി​ൻ‍ ജേ​ക്ക​ബ് എ​ന്ന യു​വാ​വാ​യ കു​ടും​ബ​നാ​ഥ​ന്‍റെ വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യു​ള്ള ധ​ന സ​മാ​ഹ​ര​ണം ന​ട​ത്തും.

ച​ങ്ങ​നാ​ശേ​രി പ്ര​ത്യാ​ശ​യു​ടെ ഡ​യ​റ​ക്ട​ർ‍ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ‍ പു​ന്ന​ശേ​രി​യു​ടെ അ​നു​ഭ​വ​സാ​ക്ഷ്യ​വും എ​രു​മേ​ലി അ​സം​പ്ഷ​ൻ ഫൊ​റോ​ന ഇ​ട​വ​ക​യി​ലെ 346 കു​ടും​ബ​ങ്ങ​ളു​മാ​ണ് ഈ ​ധ​ന​സ​മാ​ഹ​ര​ണ​ത്തി​ൽ അ​സം​പ്ഷ​ൻ‍ ജീ​വ​ൻ‍ ര​ക്ഷാ​സ​മി​തി​ക്കും സി​ജി​ന്‍ ജേ​ക്ക​ബി​നും മു​ത​ൽ‍​ക്കൂ​ട്ടാ​യു​ള്ള​തെ​ന്ന് ജീ​വ​ൻ‍ ര​ക്ഷാ​സ​മി​തി ചെ​യ​ർ‍​മാ​ൻ‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ കൊ​ല്ലം​കു​ന്നേ​ല്‍ പ​റ​ഞ്ഞു.

ഇ​ട​വ​ക പ്ര​തി​നി​ധി​യോ​ഗാം​ഗ​ങ്ങ​ളും കു​ടു​ബ​കൂ​ട്ടാ​യ്മ പ്ര​തി​നി​ധി​ക​ളും അ​ട​ങ്ങു​ന്ന ര​ക്ഷാ​സ​മി​തി​യു​ടെ എ​ക്‌​സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ൾ‍ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നും നാ​ലി​നും ഇ​ട​യി​ൽ‍ ഇ​ട​വ​ക​യി​ലെ 346 ഭ​വ​ന​ങ്ങ​ളി​ലെ​ത്തി സം​ഭാ​വ​ന​ക​ൾ‍ സ്വീ​ക​രി​ച്ച് ര​സീ​ത് ന​ല്‍​കും. ധ​ന​സ​മാ​ഹ​ര​ണ​ത്തി​നു ശേ​ഷം ജ​ന​റ​ൽ‍ ക​ണ്‍​വീ​ന​ർ സു​ബി​ച്ച​ൻ‍ മ​ഞ്ഞാ​ങ്ക​ൽ‍, ജോ​യി​ന്‍റ് ക​ൺ‍​വീ​ന​ർ​മാ​രാ​യ ജോ​സ് വെ​ട്ടി​ക്കാ​ട്ട്, മാ​ണി ന​ടു​വ​ത്താ​നി, കു​ര്യാ​ച്ച​ൻ‍ ചെ​മ്പ​ക​ത്തു​ങ്കൽ‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തിൽ‍ സം​ഭാ​വ​ന തു​ക എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി ജീ​വ​ൻ‍ ര​ക്ഷാ​സ​മി​തി​യു​ടെ അ​ക്കൗ​ണ്ടിൽ‍ നി​ക്ഷേ​പി​ക്കും.

നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് ജീ​വ​ന്ൻ‍ ര​ക്ഷാ​സ​മി​തി എ​ക്‌​സി​ക്യു​ട്ടീ​വ് സ​മ്മേ​ളി​ച്ച് ധ​ന​സ​മാ​ഹ​ര​ണ പ​രി​പാ​ടി​ക​ൾ‍​ക്ക് അ​ന്തി​മ​രൂ​പം ന​ല്‍​കു​മെ​ന്ന് ഇ​ട​വ​ക ട്ര​സ്റ്റി ജോ​സ​ഫ് ചെ​ല്ലം​ത​റ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.