അറവുശാലയിൽ നിന്നുള്ള മാലിന്യങ്ങൾ, പശുക്കിടാരി ഉൾപ്പെടെ മാതൃകാ റോഡിന്റെ അരികിൽ തള്ളി, ദുർഗന്ധം സഹിക്കുവാനാവാതെ യാതക്കാർ..

അറവുശാലയിൽ നിന്നുള്ള മാലിന്യങ്ങൾ,  പശുക്കിടാരി ഉൾപ്പെടെ മാതൃകാ റോഡിന്റെ അരികിൽ തള്ളി, ദുർഗന്ധം സഹിക്കുവാനാവാതെ യാതക്കാർ..

അറവുശാലയിൽ നിന്നുള്ള മാലിന്യങ്ങൾ, പശുക്കിടാരി ഉൾപ്പെടെ മാതൃക റോഡിന്റെ അരികിൽ തള്ളി, ദുർഗന്ധം സഹിക്കുവാനാവാതെ യാതക്കാർ..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ ഇരുപത്തി ആറാം മൈൽ മേരി ക്യുൻസ് ആശുപത്രിക്കും ഒന്നാം മൈലിനും ഇടയിൽ ഇന്നലെ രാത്രി സാമൂഹിക വിരുദ്ധർ അറവുശാലയിൽ നിന്നുള്ള മാലിന്യങ്ങൾ പബ്ലിക്‌ റോഡിൽ പല സ്ഥലങ്ങളിലായി തള്ളി. ചത്ത പശുക്കിടാവ് ഉൾപ്പെടെയുള്ള അറവുമാലിന്യങ്ങളാണ് ഇരുളിന്റെ മറവിൽ തള്ളിയിരിക്കുന്നത്.

ദുർഗന്ധം വമിക്കുന്ന മാലിന്യം കാരണം യാത്രക്കാർ വളരെ ബുദ്ധിമുട്ടുകയാണ്. നടപ്പു യാത്രക്കാർക്ക് അത് വഴി നടക്കുവാൻ സാധിക്കാതെ സ്ഥിതിയാണ് നിലവിലുള്ളത് . തെരുവ് നായകൾ കൂട്ടത്തോടെ എത്തി ഇറച്ചി മാലിന്യം തിന്നുന്നതിനാൽ അത് വഴി നടക്കുവാൻ ആളുകൾ ഭയപ്പെടുന്നു.

കാഞ്ഞിരപ്പള്ളി–എരുമേലി റോഡിൽ 26–ാം മൈലു മുതൽ കൂവപ്പള്ളിവരെയുള്ള ” മാതൃക റോഡിലാണ് ” സാമൂഹിക വിരുദ്ധർ അറവുമാലിന്യം തള്ളിയിരിക്കുന്നത്. ഈ റോഡിൽ നിരീക്ഷണത്തിനായി ക്യാമറ പല സ്ഥലങ്ങളിലും വയ്ക്കും എന്ന് അറിയിച്ചിരുന്നെങ്കിലും, ഇതുവരെ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല എന്നത് മുതലെടുത്താണ് സാമൂഹിക വിരുദ്ധർ ഇത്തരം പ്രവർത്തികൾ ചെയ്യുന്നത്.

കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം എന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.