SMYM നിരാഹാര സമരം പന്ത്രണ്ടു ദിനങ്ങൾ പിന്നിട്ടു. പിന്തുണയുമായി പ്രമുഖർ ..

SMYM  നിരാഹാര സമരം പന്ത്രണ്ടു ദിനങ്ങൾ പിന്നിട്ടു. പിന്തുണയുമായി പ്രമുഖർ ..


കാഞ്ഞിരപ്പള്ളി : സിവിൽ പോലീസ് റാങ്ക് ലിസ്റ്റ് സംരക്ഷിക്കുക, സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി രൂപത SMYM നടത്തുന്ന അനിശ്ചിതകാല ഉപവാസസമരം 12 ദിനങ്ങൾ പിന്നിട്ടു. വിവിധ രാഷ്ട്രീയ, മത, സാംസ്‌കാരിക നേതാക്കൾ വേദിയിലെത്തി അഭിവാദ്യങ്ങൾ അർപ്പിച്ചു . ആയിരങ്ങളുടെ പിന്തുണയോടെ സമരം ശക്തമായി മുൻപോട്ടു പോവുകയാണ്. വനിതാ കമ്മിഷൻ മുൻ അംഗവും, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. ജെ.പ്രമീളാദേവി, കെപിസിസി ജനറൽ സെക്രട്ടറി ശ്രീ മാത്യു കുഴൽനാടൻ മുതലായ പ്രമുഖർ ഇന്ന് നിരാഹാരവേദിയിലെത്തി ഐക്യദാർഢ്യം അറിയിച്ചു. .

പന്ത്രണ്ടാം ദിവസം കാഞ്ഞിരപള്ളി ഫൊറോന SMYM പ്രിസിഡന്റ് തോമസ് രാജു കത്തിലാങ്കൽ നിരാഹാരം അനുഷ്ഠിച്ചു. കെപിസിസി
സിപിഒ റാങ്ക്ലിസ്റ്റിലും, ഇത്തരറാങ്ക് ലിസ്റ്റുകളിലും ഉൾപ്പെട്ടിട്ടും തഴയപ്പെട്ട ഉദ്യോഗാർത്ഥികൾക്കുവേണ്ടി സൗജന്യമായി കേസ് വാദിക്കാമെന്ന് മാത്യു കുഴൽനാടൻ വാഗ്ദാനം നൽകി. പതിമൂന്നാം ദിവസം റാന്നി-പത്തനംതിട്ട ഫൊറോന പ്രതിനിധികൾ ഉപവസിക്കും.
രാഷ്ട്രീയത്തിന് അതീതമായി യുവജനങ്ങൾ റിലേ സമരം ഏറ്റെടുത്തു കഴിഞ്ഞു.