അഴിമതിക്കെതിരെ അനിശ്ചിതകാല ഉപവാസ സമരവുമായി എസ്.എം.വൈ.എം കാഞ്ഞിരപ്പള്ളി രൂപത.

അഴിമതിക്കെതിരെ അനിശ്ചിതകാല ഉപവാസ സമരവുമായി എസ്.എം.വൈ.എം  കാഞ്ഞിരപ്പള്ളി രൂപത.

പിൻവാതിൽ നിയമനം അവസാനിപ്പിക്കുക എന്ന ആവശ്യവുമായി അനിശ്ചിതകാല ഉപവാസ സമരത്തിലേയ്ക്ക് എസ്.എം.വൈ.എം കാഞ്ഞിരപ്പള്ളി രൂപത

കാഞ്ഞിരപ്പള്ളി : സിവിൽ പോലീസ് റാങ്ക് ലിസ്റ്റ് സംരക്ഷിക്കുക, പിൻവാതിൽ നിയമനം അവസാനിപ്പിക്കുക എന്ന ആവശ്യവുമായി ചൊവ്വാഴ്ച മുതൽ എസ്. എം. വൈ. എം  കാഞ്ഞിരപ്പള്ളി  രൂപത സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല റിലേ ഉപവാസസമരത്തിലേയ്ക്ക്. എസ്.എം. വൈ. എം കാഞ്ഞിരപ്പള്ളി രൂപത പ്രസിഡന്റ്‌ ശ്രീ.ആൽബിൻ തടത്തേൽ  ചൊവ്വാഴ്ച രാവിലെ 10മണിക്ക്  ഉദ്ഘാടനം ചെയ്ത്  ഉപവാസസമരം ആരംഭിക്കും. റാങ്ക് ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെട്ട അർഹരായവർക്ക് നീതി ലഭിക്കുവാൻ വേണ്ടിയാണു ഈ സമരമെന്ന് എസ്.എം. വൈ. എം പ്രസിഡണ്ട് പറഞ്ഞു .

1200 TP വേക്കൻസികൾ റിപ്പോർട്ട് ചെയ്യുക, റിട്ടയർമെന്റ് വേക്കൻസികൾ റിപ്പോർട്ട് ചെയ്യുക, റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി നൽകുക എന്നീ ആവശ്യങ്ങളും സമരസമിതി ഉന്നയിക്കുന്നുണ്ട് .

കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌ എസ്. എം വൈ. എം അംഗങ്ങൾ അവരവരുടെ വീടുകളിൽ ഇരുന്ന് കൊണ്ടാണ് ഈ ഉപവാസസമരം നടത്തുക. ഓരോ ദിവസം ഓരോ എസ്. എം.വൈ. എം അംഗങ്ങൾ ഈ റിലേ ഉപവാസത്തിൽ  പങ്കാളികളാകും. ഈ ഉപവാസസമരം ഫേസ്ബുക്കിലൂടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.