എം.എല്‍.എ. സമുദായത്തെ ആക്ഷേപിച്ചു എന്നാരോപിച്ചു എസ്. എൻ. ഡി പി. പ്രതിഷേധയോഗം നടത്തും.

എം.എല്‍.എ. സമുദായത്തെ ആക്ഷേപിച്ചു എന്നാരോപിച്ചു എസ്. എൻ. ഡി പി. പ്രതിഷേധയോഗം നടത്തും.

മുണ്ടക്കയം: ഈഴവ സമുദായത്തെ പി. സി.ജോര്‍ജ് എം.എല്‍.എ. ആക്ഷേപിച്ചു എന്നാരോപിച്ചുകൊണ്ട്‌ എസ്. എൻ. ഡി പി. സംസ്ഥാന വ്യാപകമായി എസ്.എന്‍.ഡി.പി.പ്രതിഷേധ സമരം സംഘടിപ്പിക്കും. അതിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ 11ന് ഹൈറേഞ്ച് എസ്.എന്‍.ഡി.പി. യൂണിയന്റെ നേതൃത്വത്തില്‍ പി.സി.ജോര്‍ജിന്റെ നാടായ ഈരാറ്റുപേട്ട ചേന്നാട് കവലയില്‍ പ്രതിേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നു ഹൈറേഞ്ച് എസ്.എന്‍ഡിപി യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി, സെക്രട്ടറി അഡ്വ.പി.ജീരാജ് ലാലിറ്റ് എസ് തകിടിയേല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പി.സി.ജോര്‍ജ് പ്രാദേശിക ചാനലുകൾക്ക് നല്‍കിയ അഭിമുഖത്തില്‍ പി സി ജോർജ് മാന്യതക്കു വിപരീതമായ വാക്കുകള്‍ ഈഴവ സമൂഹത്ത സമൂഹത്തിനെതിരെ പ്രയോഗിച്ചത് സത്യ പ്രതിജ്ഞാ ലഘനമാണ് നടത്തിയിരിക്കുന്നത്. ഒരു സമുദായത്തിനു നേരെ ഇത്തരം ആക്ഷേപംനടത്തിയ എം.എല്‍എ മത സ്പര്‍ദ്ദ വളര്‍ത്താനുളള ശ്രമമാണ് നടത്തിയത്. ഈഴവരടക്കമുളളവരുടെ വോട്ടുവാങ്ങി ജനപ്രതിനിധിയായ ഇദ്ദേഹം സമുദായംഗങ്ങളെ ഇപ്പോള്‍ വെല്ലുവിളിക്കുയാണ്.തമിഴ്‌നാട് അപകടത്തില്‍ മരിച്ച കോരുത്തോട് നിവാസികളായ ഈഴവ അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാത്തതിനു പിന്നിലും എം.എല്‍.എയുടെ ഇടപെടലാണന്നു സംശയിക്കുന്നതായും നേതാക്കള്‍ പറഞ്ഞു.

എം.എല്‍.എ.യുടെ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി എസ്.എന്‍.ഡി.പി.പ്രതിഷേധ സമരം സംഘടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ 11ന് ഹൈറേഞ്ച് എസ്.എന്‍.ഡി.പി. യൂണിയന്റെ നേതൃത്വത്തില്‍ പി.സി.ജോര്‍ജിന്റെ നാടായ ഈരാറ്റുപേട്ട ചേന്നാട് കവലയില്‍ പ്രതിേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തും. എസ്.എന്‍ഡി.പി.യോഗം കൗണ്‍സിലര്‍ പി.മന്‍മഥന്‍ സമരം ഉദ്ഘാടനം ചെയ്യും. പൊതു ജനത്തോട്് മാപ്പു പറയാന്‍ എം.എല്‍.എ.തയ്യാറായില്ലങ്കില്‍ സമരം ശക്തമാക്കുമെന്നും ഇവര്‍ പറഞ്ഞു.

എരുമേലി,തലയോലപ്പറമ്പ്, കടുത്തുരുത്തി, വൈക്കം, കോട്ടയം, ചങ്ങനാശ്ശേരി, എന്നി യൂണിയനുകളിലെ പ്രവര്‍ത്തകരും പങ്കാളികളാവുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ലാലിറ്റ് എസ്.തകിടിയേല്‍,ഡോ.പി അനിയന്‍, സി.എന്‍ മോഹനന്‍ സിന്ധു മുരളിധരന്‍,എംവി.ശ്രികാന്ത് എന്നിവരും പങ്കെടുത്തു.