പെൺകുട്ടികളുടെ പോക്ക് എങ്ങോട്ട്..? എരുമേലിയിൽ അമ്മയെ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടു ഇരട്ട പെൺകുട്ടികൾ യുവാവിനൊപ്പം മുങ്ങി….പോലീസ് പിന്നാലെ ..

പെൺകുട്ടികളുടെ പോക്ക് എങ്ങോട്ട്..? എരുമേലിയിൽ അമ്മയെ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടു ഇരട്ട പെൺകുട്ടികൾ യുവാവിനൊപ്പം മുങ്ങി….പോലീസ് പിന്നാലെ ..

പെൺകുട്ടികളുടെ പോക്ക് എങ്ങോട്ട്..? എരുമേലിയിൽ അമ്മയെ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടു രണ്ടു പെൺകുട്ടികൾ യുവാവിനൊപ്പം പരുന്തുംപാറയ്ക്ക് മുങ്ങി.. പോലീസ് പിന്നാലെ ..

എരുമേലി : സോഷ്യൽ മീഡിയ യുവ തലമുറയെ വഴി തെറ്റിക്കും എന്ന് പറയുന്നത് വളരെ ശരിയാണെന്ന് എരുമേലിക്കർ ഇന്ന് നേരിട്ട് കണ്ടു മനസ്സിലാക്കി.

സംഭവം ഇങ്ങനെ : ഇന്ന് രാവിലെ എട്ടരയോടെ എരുമേലി ഇരുമ്പൂന്നിക്കര സ്വദേശികളായ അമ്മ മക്കളായ 20 വയസ്സുള്ള ഇരട്ട പെൺകുട്ടികൾക്കൊപ്പം എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തി. ബസ്സ് കത്ത് നിന്ന സമയത്തു അമ്മയെ അവിടെ നിർത്തിയിട്ടു, തങ്ങൾ പുറത്തുപോയി നാരങ്ങാവെള്ളം കുടിച്ചിട്ട് വരം എന്ന് പറഞ്ഞു രണ്ടു യുവതികളും ഒരുമിച്ചു പുറത്തേക്കു പോയി.

മക്കൾ തിരിച്ചു വരേണ്ട സമയമായിട്ടും കാണാതിരുന്നപ്പോൾ ‘അമ്മ ബസ് സ്റ്റാൻഡിന്റെ പരിസരമാകെ അന്വേഷിച്ചു. പക്ഷെ കണ്ടെത്തുവാനായില്ല. വെപ്രാളപ്പെട്ട ‘അമ്മ അവിടെ നിന്നും കരച്ചിലായി.. ആളുകൾ പോലീസിൽ അറിയിച്ചു. പോലിസും നാട്ടുകാരും ഒരുമിച്ചു ഏരുമേലി മുഴുവനും അന്വേഷിച്ചിട്ടും അവരുടെ പൊടിപോലും കണ്ടെത്തുവായില്ല.

പെൺകുട്ടികൾ മിസ്സിംഗ് ആണെന്ന് മനസ്സിലാക്കിയ പോലീസ് ഉണർന്നു പ്രവർത്തിച്ചു. പെൺകുട്ടിയുടെ ഫോട്ടോകൾ വിവിധ സ്റ്റേഷനുകളിലേക്കു അയച്ചു തകൃതിയായി അന്വേഷണം തുടങ്ങി.

നാട്ടിൽ ഈ സംഭവങ്ങൾ അരങ്ങേറുമ്പോൾ ഇരട്ട പെൺകുട്ടികൾ ഒരു യുവാവിനൊപ്പം പരുന്തുംപാറയിൽ ചുറ്റി കറങ്ങുകയായിരുന്നു. എരുമേലിയിൽ പെൺകുട്ടികൾ വന്നപ്പോൾ ഒരു പെൺകുട്ടിയുടെ സുഹൃത്തായ യുവാവ് ഫോണിൽ വിളിച്ചു ബസ് സ്റ്റാൻഡിന്റെ പുറത്തു എത്തിച്ചു അവരുമായി പരുന്തുംപാറയിയിലേക്ക് പോവുകയായിരുന്നു.

പോലീസ് മൊബൈൽ നമ്പർ ലൊക്കേഷൻ എടുത്തപ്പോൾ അവർ കുട്ടിക്കാനം പരുന്തുംപാറയിൽ ഉണ്ടെന്നു മനസ്സിലായി.. അതോടെ പോലീസ് അവരുമായി നേരിട്ട് ബന്ധപെട്ടു അവരെ തിരികെ എരുമേലിയിൽ എത്തിച്ചു. കാണാതായിട്ട് എട്ടു മണിക്കൂറുകൾക്കു ശേഷം വൈകിട്ട് നാലരയോടെ രണ്ടു യുവതികളും എരുമേലിയിൽ തിരിച്ചെത്തി. മറ്റൊരു ” ജെസ്‌ന മിസ്സിംഗ് കേസ്” ആകാത്തതിൽ അമ്മയ്ക്കും നാടിനും പോലീസിനും ഒരുപോലെ ആശ്വാസം..

രണ്ടു യുവതികളും പ്രായപൂർത്തിയായവർ ആയിരുന്നതിനാലും, സ്വന്തം ഇഷ്ടത്തിന് പോയതിനാലും, ആർക്കും പരാതി ഇല്ലാതിരുന്നതിനാലും പോലീസ് കേസ് എടുക്കാതെ അവരെ താക്കീതു നൽകി പറഞ്ഞുവിട്ടു.