ഗുരുദക്ഷിണയായി ആർഷയുടെ സംഗീതാർച്ചന..

ഗുരുദക്ഷിണയായി ആർഷയുടെ സംഗീതാർച്ചന..

ഗുരുദക്ഷിണയായി ആർഷയുടെ സംഗീതാർച്ചന..

ചിറക്കടവ് : വളരെ ചെറുപ്രായത്തിൽ തന്നെ പ്രസിദ്ധ സംഗീതജ്ഞനായ KPAC രവിയുടെ ശിഷ്യയായി സംഗീത പഠനം ആരംഭിച്ച ചിറക്കടവ് തകടിയേൽ ഷാജി മാത്യുവിന്റെയും ലിസ്സയുടെയും മകളായ ആർഷ മാത്യു, താൻ ആലപിച്ച “ഓർമ്മകൾ” എന്ന ക്രിസ്മസ് ഗാനം അദ്ദേഹത്തിന് ഗുരുദക്ഷിണയായി സമർപ്പിച്ചു. പ്രസിദ്ധ ഗാനരചയിതാവായ വിനയ ബോസ്സിന്റെ രചനയിൽ, KPAC രവിയുടെ സംഗീതത്തിൽ ആർഷ മാത്യു ആലപിച്ച മനോഹരമായ ക്രിസ്മസ് ഗാനം ഇതിനോടകം തന്നെ ജനപ്രീതി നേടിക്കഴിഞ്ഞിരിക്കുന്നു .

AKJM സ്കൂളിലെ പൂർവ്വവിദ്യാർഥിനിയായ ആർഷ ഇപ്പോൾ കൊല്ലത്തു നഴ്സിംഗ് പഠനം നടത്തുകയാണ്. ശാലോം ടിവിയിൽ വിവിധ പരിപാടികളിൽ പങ്കെടുത്തിട്ടുള്ള ആർഷ, വിവിധ സിഡി ആൽബങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കീബോർഡ് ആർട്ടിസ്റ്റായ സഹോദരൻ ആഷിൻ എഞ്ചിനീയറിംഗ് കഴിഞ്ഞു ഇപ്പോൾ സ്വീഡനിൽ ഉപരിപഠനം നടത്തുകയാണ്.

ഏറ്റവും നല്ല നാടക സംഗീത സംവിധായകനുള്ള സംസ്ഥാന അവർഡ് ജേതാവ് KPAC രവിയും, പ്രസിദ്ധ ഗാനരചിയിതാവുമായ ചിറകകടവ് സ്വദേശിയായ വിനയ ബോസും ചേർന്നൊരുക്കിയ ഗാനം ആലപിക്കുവാൻ അവസരം ലഭിച്ചത് ഒരു ഭാഗ്യമായാണ് ആർഷ കരുതുന്നത്. സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ ഗുരുവിന്റെ സംഗീതത്തിൽ ആലപിച്ച ഗാനം അദ്ദഹത്തിനു ഗുരുദക്ഷിണയായി ആർഷ സമർപ്പിച്ചിരിക്കുകയാണ്.