P C George, Pro Jayaraj, Anto Antony

ഒടുവിൽ ആ കുഞ്ഞിനു രക്ഷകൻ എത്തി..

hyd 1

ത്രിപുരയിലുള്ള കൂലി പണിക്കാരൻ ആയ അബ്ദുൽ റഹ്മാൻ തന്റെ കുഞ്ഞിനെ കട്ടിലിൽ കിടത്തി വിശറി കൊണ്ട് വീശി കൊടുത്തു കൊണ്ടിരിക്കുന്നു. മരിച്ചു കൊണ്ടിരിക്കുന്ന തന്റെ കുഞ്ഞിനു വേണ്ടി അയാൾക്ക്‌ മറ്റൊന്നും ചെയുവാൻ സാധിക്കുന്നില്ല .

ഒന്നര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞു രൂണക്ക് അപൂർവ രോഗം ആണ്. ജനിച്ചപ്പോൾ മുതൽ തല വലുതായികൊണ്ടിരിക്കുന്നു.. തലച്ചോറിൽ വെള്ളം കെട്ടി കിടക്കുന്ന hydrocephalus എന്ന അപൂർവ രോഗമാണ് കുഞ്ഞു രൂണക്ക്.

ദിവസവും നൂറു രൂപ മാത്രം സമ്പാദിക്കുന്ന അബ്ദുൽ റഹ്മാൻ എന്ത് ചെയ്യുവാൻ. ലക്ഷങ്ങൾ വേണം കുഞ്ഞിനെ രക്ഷ പെടുത്തുവാൻ. വിദഗ്ധ ഡോക്ടർമാർ ചികിത്സിച്ചാൽ ഈ കുഞ്ഞിനു ഒരു ജീവിതം കിട്ടും. അല്ലങ്കിൽ ഇങ്ങനെ തല വലുതായി വലുതായി ഒടുവിൽ തല പൊട്ടി ദയനീയ മരണം ആയിരിക്കും ഫലം.

തനിക്കു ഇനി ഒന്നും ചെയ്തു ഈ കുഞ്ഞിനെ രക്ഷ പെടുത്തുവാൻ സാധിക്കില്ല എന്ന് മനസിലാക്കിയ മാതാപിതാക്കൾ തങ്ങളെ കൊണ്ട് പറ്റുന്ന വിധത്തിൽ രൂണക്ക് സഹായങ്ങൾ ചെയ്യുവാൻ ശ്രമിക്കാറുണ്ട് .. തല പൊട്ടി പൊളിയുന്ന വേദനയോടെ ഇനി ഈ കുഞ്ഞു എത്ര നാൾ … ?

ചില സമയങ്ങളിൽ ദൈവം ഇതൊന്നും കാണാതെ ഉറങ്ങി പോകാറുണ്ടെന്നു തോന്നുന്നു … ? അപ്പോൾ മനുഷ്യൻ ദൈവം ആകേണ്ടി വരും .. ഇവിടെ കുഞ്ഞു രൂണ യുടെ ദൈവം ചികിത്സക്ക് വേണ്ടുന്ന പണം ആണ്. ഒരു വിദഗ്ധ ഓപറേഷൻ നടത്തി, തലച്ചോറിലെ വെള്ളം എടുത്തു കളഞ്ഞു അവിടെ ഒരു സ്റ്റന്റ് സ്ഥാപിച്ചാൽ രൂണ രക്ഷപെടും എന്നാണ് ഡോക്ടർമാർ പറയുന്നത് .. പക്ഷെ അതിനു ലക്ഷങ്ങൾ ചെലവ് വരും.. അതുമായി ആരെങ്കിലും എത്തും എന്നത് മാത്രമാണ് അബ്ദുൽ റഹ്മാൻ സ്വപ്നം കാണുന്നത് ..

Update on 19th April 2013

ഫോര്‍ട്ടിസ് ഫൌണ്ടേഷന്‍ എന്ന പ്രസ്ഥാനം കുഞ്ഞിനെ ഏറ്റെടുത്തിരിക്കുകയാണന്നാണ് പുതിയ വാർത്ത.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രൈവറ്റ് ആശുപത്രികളില്‍ ഒന്നായ ഗുര്‍ഗാവിലെ ഒരു ഹോസ്പിറ്റല്‍ ആണ് ഇവള്‍ക്ക് ഫ്രീ ചികില്‍സ വാഗ്ദാനം ചെയ്തത്. അത് ദിനേന വെറും 167 രൂപ മാത്രം വരുമാനമുള്ള ഇവളുടെ മാതാപിതാക്കള്‍ക്ക് അഗര്‍ത്തലയില്‍ നിന്നും കുഞ്ഞിനേയും കൊണ്ട് ഗുര്‍ഗാവിലേക്ക് പറക്കുവാന്‍ സൗകര്യം ഏര്‍പ്പെടുത്തി കൊടുത്തത്‌ ഫോര്‍ട്ടിസ് ഫൌണ്ടേഷന്‍ ആണ്. ഫോര്‍ട്ടിസ് മെമോറിയല്‍ റിസേര്‍ച്ച് ഇന്സ്ടിട്ട്യൂട്ടിലെ ന്യുറോസര്‍ജറി തലവന്‍ ഡോ. സന്ദീപ്‌ വൈശ്യയാണ് കുഞ്ഞിനെ പരിശോധിക്കുന്നത്.

ഇത്തരം രോഗം കാണപ്പെടുന്നവരെക്കള്‍ വലിയ തലയാണ് കുഞ്ഞിനു ഉള്ളതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സാധാരണ 50 മുതല്‍ 60 സെമി കാണുന്നത് ഈ കുഞ്ഞിനു 94സെമി ആണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. റൂണ പൂര്‍ണമായും സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാരും മാതാപിതാക്കളും.

വീഡിയോ ഇവിടെ കാണാം ..

1

2

3

b6

b5

b4

b3

b2

b1

4

b7

hyd5

hyd4

hyd2

hyd 6

Roona Begum The 18-Month-Old Girl Born With Hydrocephalus In India

hyd 1