P C George, Pro Jayaraj, Anto Antony

തണുത്തുറഞ്ഞു അമേരിക്ക .. ഫോട്ടോകൾ

012a
അതിശൈത്യത്തിന്റെ പിടിയിലായ അമേരിക്കയില്‍ വെള്ളച്ചാട്ടങ്ങള്‍ പോലും തണുത്തുറഞ്ഞ് മഞ്ഞുഗോപുരങ്ങളായി. ‘ധ്രുവ സ്‌ഫോടനം’ എന്ന പ്രതിഭാസമാണ് അമേരിക്കയെ കൊടുംശൈത്യത്തിന്റെ പിടിയിലാക്കിയത്. ചൊവ്വാഴ്ച 2500 ഫ്ലൈറ്റുകള്‍ റദ്ദാക്കി. 3400 വിമാനങ്ങള്‍ അനിശ്ചിതമായി വൈകി. ഇല്ലിനോയിയിലും ഒക്കലഹോമയിലും ഗവര്‍ണര്‍മാര്‍ തിങ്കളാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഒമ്പത് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എണ്ണശുദ്ധീകരണശാലയുടെ പ്രവര്‍ത്തനത്തെയും മഞ്ഞുവീഴ്ച ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഇത് വരും ദിവസങ്ങളില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിതരണത്തിലും പ്രതിസന്ധി സൃഷ്ടിച്ചേക്കും. ഇന്ധനം നിറയ്ക്കാന്‍ കഴിയാത്തത് വിമാനഗതാഗതത്തെ തുടര്‍ന്നും ബാധിക്കും.

അറ്റ്‌ലാന്റയില്‍ 44 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെട്ടത്. സ്‌കൂളുകളും, ബിസിനസ്സ് സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്. ട്രെയിനുകള്‍ ഓട്ടം നിര്‍ത്തി. എബാരാസ്, മിനിസോട്ട എന്നിവടങ്ങളില്‍ താപനില -37 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. കാനഡയുടെ പലഭാഗങ്ങളിലും വൈദ്യുതിയും മുടങ്ങി.

കെന്റക്കിയില്‍ ജയില്‍ ചാടിയ തടവുപുള്ളി തണുപ്പ് സഹിക്കാനാകാതെ ജയിലില്‍ തിരിച്ചെത്തി അഭയം പ്രാപിച്ചു. മൊണ്ടനയില്‍ താപനില -50 നും താഴെയെത്തി. തിളച്ച വെള്ളം കപ്പിലെടുത്ത് വായുവിലേക്ക് എറിഞ്ഞാല്‍ നിലത്തുവീഴുന്നതിന് മുമ്പ് തന്നെ മഞ്ഞുകട്ടയായി മാറുന്ന കാഴ്ചയാണെന്ന്‌ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഡിട്രോയിറ്റിനും ഷിക്കാഗോയ്ക്കും മധ്യേ റെയില്‍വേ പാളത്തില്‍ മഞ്ഞുമൂടി ട്രെയിന്‍ഗതാഗതം നിലച്ചു. ഓട്ടത്തിനിടയില്‍ പെട്ടെന്ന് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിയതോടെ 500 ഓളം പേര്‍ ഇവിടെ ഒരു ട്രെയിനില്‍ കുടുങ്ങിപ്പോയി.

ധ്രുവ സ്‌ഫോടനം’ ഏഷ്യന്‍മേഖലയിലേക്ക് നീങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ആര്‍ട്ടിക് ധ്രുവത്തില്‍നിന്നുള്ള ശീതക്കാറ്റിനെത്തുടര്‍ന്ന് (ധ്രുവ സ്‌ഫോടനം) വടക്കന്‍ ഏഷ്യയിലെ സൈബീരിയന്‍തീരത്ത് തണുത്ത വായുപ്രവാഹം തുടങ്ങിയതായി യു.എസ്. കാലാവസ്ഥാവിഭാഗം അറിയിച്ചു. ഇതോടെ സൈബീരിയയിലെ താപനില -33 ഡിഗ്രി സെല്‍ഷ്യസ് ആയി താണു. മധ്യ ഏഷ്യന്‍രാജ്യങ്ങളായ കസാഖിസ്താനിലും മംഗോളിയയിലും കൊടുംതണുപ്പ് വ്യാപിച്ചിട്ടുണ്ട്. കസാഖിസ്താനിലെ അല്‍മാട്ടിയില്‍ താപനില ചൊവ്വാഴ്ച -22 ഡിഗ്രി സെല്‍ഷ്യസിലേക്ക് താണു. മംഗോളിയയില്‍ ഇത് -23 ഡിഗ്രി ആണ്. 1a

1b

2

2a

2b

3

3a

3b

6a

7a

8a

9a

11a

12a

14a

15a

16a

18a

19a

14

12

11

10

9

8

7

6

5

4

3

2

1