P C George, Pro Jayaraj, Anto Antony

Deadly tornado at Oklahoma

12
ഒക്ലഹോമ(അമേരിക്ക): അമേരിക്കന്‍ നഗരമായ ഒക്ലഹോമയിലും സമീപമേഖലയിലും ഉണ്ടായ വന്‍ ചുഴലികൊടുങ്കാറ്റില്‍ വ്യാപക നാശനഷ്ടം.

കുറഞ്ഞത് 51 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ 24 പേര്‍ കുട്ടികളാണ്. 120 പേര്‍ക്ക് പരിക്കേറ്റു.

മൂറിലെ രണ്ടു സ്കൂളുകള്‍ പൂര്‍ണമായി തകര്‍ന്നു. നിരവധി കെട്ടിടങ്ങളും വീടുകളും കൊടുങ്കാറ്റില്‍ തകര്‍ന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് ചുഴലികൊടുങ്കാറ്റ് ആഞ്ഞടിച്ചത്. നാഷണല്‍ വെതര്‍ സര്‍വീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും വലുതായിരുന്നു ചുഴലികൊടുങ്കാറ്റിന്റെ പ്രഹരം.

ഒക്ലഹോമ സിറ്റി മെട്രോപൊളീറ്റന്‍ മേഖലയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. മണിക്കൂറില്‍ 166 മുതല്‍ 200 മൈല്‍ വരെ വേഗതയിലാണ് ചുഴലികൊടുങ്കാറ്റ് ആഞ്ഞടിച്ചതെന്ന് നാഷണല്‍ വെതര്‍ ബ്യൂറോയുടെ പ്രാഥമിക വിലയിരുത്തല്‍. ചുഴലികൊടുങ്കാറ്റില്‍ മൂറിലെ എലിമെന്ററി സ്കൂള്‍ കെട്ടിടം തകര്‍ന്നു നിരവധി കുട്ടികള്‍ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങി. ഇവരെ പുറതെത്തിച്ചു കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

1999ല്‍ മൂറില്‍ 1000ലധികം വീടുകള്‍ തകര്‍ത്ത ചുഴലികൊടുങ്കാറ്റിനേക്കാളും ഭീകരമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചുഴലികൊടുങ്കാറ്റില്‍ കെട്ടിടത്തിനു സാരമായ തകരാര്‍ ഉണ്ടായതോടെ മൂര്‍ മെഡിക്കല്‍ സെന്ററില്‍ നിന്നും രോഗികളെ ഒഴിപ്പിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തു. രോഗികളെ നോര്‍മാന്‍ റീജിയണല്‍ ആശുപത്രി, ഹെല്‍ത് പ്ളക്സ് ആശുപത്രി എന്നിവടങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.

ഹൈവേ 37നു സമാന്തരമായി ഒക്ലഹോമയ്ക്ക് സമീപം ന്യൂകാസിലിലും ടട്ടിലിലും വന്‍നാശനഷ്ടമുണ്ടായതായി മക്ക്ളെയിന്‍ കൌണ്ടി അണ്ടര്‍ഷെരീഫ് ബില്‍ ഷോബെ പറഞ്ഞു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിലവധിപേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതായി ബില്‍ ഷോബെ അറിയിച്ചു.
1

2

3

4

5

6

Tornado aftermath, Oklahoma, America - 20 May 2013

8

11

13

14

15

16

17

18

21

Deadly tornado hits Oklahoma

23

24

25

28

29

30

31

Tornado aftermath, Oklahoma, America - 20 May 2013

33

35

36

37

39

40

42

43