P C George, Pro Jayaraj, Anto Antony

Volcano eruption killed many at Indonesia

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്രയില്‍ അഗ്നിപര്‍വത സ്ഫോടനത്തില്‍ മരണം നിരവധി . മരിച്ചവരില്‍ കുട്ടികളുമുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് രക്ഷാ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മാസങ്ങളായി പുകഞ്ഞു കൊണ്ടിരിക്കുന്ന അഗ്നിപര്‍വത സ്ഫോടനം മുന്നില്‍ക്കണ്ട് ആയിരക്കണക്കിനാളുകളെ പ്രദേശത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. എന്നിട്ടും ബാക്കിയായവരാണ് അപകടത്തില്‍ പെട്ടത്.

പടിഞ്ഞാറന്‍ സുമാത്രയിലെ സിനബങ് പര്‍വതമാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ പ്രദേശത്താകെ ചാരം പടര്‍ന്നിട്ടുണ്ട്. മരങ്ങളും വിളകളുമെല്ലാം ചാര നിറമായി. സമീപ പ്രദേശത്തു നിന്ന് ഇപ്പോഴും നിരവധി പേര്‍ പലായനം തുടരുകയാണ്. ഇതാദ്യമായാണ് ഈ പര്‍വതം പൊട്ടിത്തെറിച്ച് ആളുകള്‍ മരിക്കുന്നത്.

ഫോട്ടോകൾ കാണുക ..

1

2

3

4

5

6

7