കോ​വി​ഡ് മഹാമാരി നാടെങ്ങും പടരുമ്പോൾ അടിയന്തിര സാഹചര്യങ്ങളെ നേരിടുവാൻ സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സു​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ യു​വ​നി​ര സ​ജ്ജം

കോ​വി​ഡ്  മഹാമാരി നാടെങ്ങും പടരുമ്പോൾ അടിയന്തിര സാഹചര്യങ്ങളെ നേരിടുവാൻ  സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സു​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ യു​വ​നി​ര സ​ജ്ജം


കാ​ഞ്ഞി​ര​പ്പ​ള്ളി: രൗദ്ര രൂപം പൂണ്ട് കോ​വി​ഡ് മഹാമാരി നാടെങ്ങും അതിവേഗത്തിൽ വ്യാപിക്കുമ്പോൾ, അടിയന്തിര സാഹചര്യങ്ങളെ നേരിടുവാൻ വിദഗ്ധ പരിശീലനം നൽകി, “കോ​വി​ഡ്-19 സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സ്” എന്ന പേരിൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യുടെ കീഴിൽ യുവജനങ്ങളുടെ പ്രത്യേക സ​ന്ന​ദ്ധ സംഘം രൂപീകരിച്ചു.
കോ​വി​ഡ്-19 മൂലം മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ മൃ​ത​സം​സ്കാ​ര​ത്തി​നും കോ​വി​ഡ് രോ​ഗി​ക​ളു​ടെ അ​ജ​പാ​ല​ന ശൂ​ശ്രൂ​ഷ​യ്ക്കു​മാ​യി കോ​വി​ഡ്-19 സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സ് എ​ന്ന പേ​രി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ൽ രൂ​പീ​ക​രി​ച്ച സ​ന്ന​ദ്ധ സം​ഘ​ത്തി​ന്‍റെ പ​രി​ശീ​ല​ന പ​രി​പാ​ടി പൂ​ർ​ത്തി​യാ​യി.

കോ​വി​ഡ് വ്യാ​പ​നം ദ്രുതഗ​തി​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ യു​വ​വൈ​ദി​ക​രും സ​ന്ന​ദ്ധ​രാ​യ യു​വ​ജ​ന​ങ്ങ​ളു​മു​ൾ​പ്പെ​ടു​ന്ന സം​ഘ​ത്തി​ന് കോ​ട്ട​യം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജേ​ക്ക​ബ് വ​ർ​ഗീ​സി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ. ​ജേ​ക്ക​ബ് സി​റി​ൽ മ​ല​യി​ൽ, പി.​എ​സ്. മ​നി​ല, ആ​ശ ബി. ​നാ​യ​ർ എ​ന്നി​വ​ർ പ​രി​ശീ​ല​നം ന​ൽ​കി. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​ര​മു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക്കു രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ശ്ചി​ത എ​ണ്ണം സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​ണ് പ​ങ്കെ​ടു​ത്തത്.

രൂ​പ​ത​യി​ലെ ഇ​ട​വ​ക​ക​ളി​ൽ സേ​വ​നം എ​ത്തി​ക്കു​ന്ന​തി​നാ​യി രൂ​പ​ത യു​വ​ദീ​പ്തി – എ​സ്എം​വൈ​എ​മ്മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന സം​ഘ​ത്തി​ന് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​പു​ര​യ്ക്ക​ൽ, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ആ​ൽ​ബി​ൻ ത​ട​ത്തേ​ൽ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ആ​രം​ഭ​നാ​ളു​ക​ളി​ൽ എ​സ്എം​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ല്ല സ​മ​റാ​യ​ൻ ക​ണ്‍​ട്രോ​ൾ റൂം ​എ​ന്ന പേ​രി​ൽ രൂ​പീ​ക​രി​ച്ചി​രു​ന്ന സ​ന്ന​ദ്ധ​സം​ഘം ലോ​ക്ക്ഡൗ​ണ്‍ നാ​ളു​ക​ളി​ൽ ത​ന്നെ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ഇ​തി​നോ​ട​കം​ത​ന്നെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വി​വ​ിധ ത​ര​ത്തി​ലു​ള്ള സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​ന് ഈ ​സം​ഘ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ 150 ഓ​ളം സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ര​ട​ങ്ങു​ന്ന സം​ഘം ഇ​നി കോ​വി​ഡ്-19 സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സ് എ​ന്ന പേ​രി​ലാ​വും സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​ത്.