കാർഷിക മേഖലയുടെ പുത്തൻ അറിവുകൾ തേടി സംസ്ഥാന കാർഷിക വികസന ബാങ്ക് സംഘാഗാംങ്ങളുടെ നേത്രുത്വത്തിൽ പ്രതേക സംഘം മുണ്ടക്കയം കർഷക ഓപ്പണ്‍ മാർകറ്റിൽ എത്തി

കാർഷിക മേഖലയുടെ പുത്തൻ അറിവുകൾ തേടി സംസ്ഥാന കാർഷിക വികസന ബാങ്ക് സംഘാഗാംങ്ങളുടെ   നേത്രുത്വത്തിൽ  പ്രതേക സംഘം മുണ്ടക്കയം കർഷക ഓപ്പണ്‍ മാർകറ്റിൽ   എത്തി

മുണ്ടക്കയം :- സംസ്ഥാന കാർഷിക വികസന ബാങ്ക് സംഘാഗാംങ്ങളുടെ നേത്രുത്വത്തിൽ ആണ് കാർഷിക മേഖലയുടെ പുത്തൻ അറിവുകൾ തേടി , പ്രതേക സംഘം ഇന്ന് മുണ്ടക്കയം കർഷക ഓപ്പണ്‍ മാർകറ്റിൽ എത്തിയത് . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 21 അംഗ സംഘം ആണ് മുണ്ടക്കയത് എത്തിയത് .

കാർഷിക മേഖലയിലെ അറിവുകൾ പുത്തൻ സാങ്കേതിക വിദ്യകളുമായി എങ്ങനെ പ്രയോജനപെടുത്താം എന്നതിനെ സംബന്ധിച്ച് പഠിക്കുന്നതിനായി ആയിരുന്നു സംഘം എത്തിയത് .

എല്ലാ വ്യാഴാഴ്ചകളിലും മുണ്ടക്കയം കാർഷിക വിപണിയിൽ നടക്കുന്ന പൊതു ലേലം ആണ് സംഘാഗാംങ്ങൾ ഏറെ ശ്രദ്ധിച്ചത് . ലേലത്തിനായി കർഷകർ ഒരേ മനസ്സോടെ ഉത്പന്നങ്ങൾ എത്തിക്കുന്നതിനെ കുറിച്ചും , ഇതിന്റെ നടത്തിപ്പിനെ കുറിച്ചും സംഘാഗാംങ്ങൾ വിലയിരുത്തി

പുത്തൻ കാലഘട്ടത്തിൽ ഇടനിലക്കാർ ഇല്ലാതെ തന്നെ കർഷകർ ഉല്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ചു പരമാവധി തുക സന്പദിക്കുന്നതിനെ കുറിച്ച് അവര് താല്പര്യത്തോടെയാണ് നോക്കി കണ്ടത് . ഇത്തരം വിപണികളെ കാർഷിക വികസന ബാങ്ക് പരമാവധി പ്രോത്സാഹിപ്പിക്കരുണ്ടെന്നും അതിന്റെ ഭാഗമായാണ് മുണ്ടക്കയം സന്ദർശിച്ചത് എന്നും സംഘത്തലവൻ വിജയ്‌ പി നായർ പറഞ്ഞു .

2-web-meenachil-bank

3-web-menachil-bank

0-web-meenachil-bank