വ്യത്യസ്തമായ ഒരു വിഷു ആഘോഷം പൊൻകുന്നത്

വ്യത്യസ്തമായ ഒരു വിഷു ആഘോഷം പൊൻകുന്നത്

പൊൻകുന്നം : കണിക്കൊന്നച്ചുവട്ടില്‍ വിഷുക്കണി ഒരുക്കി ഇത്തവണ വ്യത്യസ്തമായ വ്യസ്ഥമായ ഒരു വിഷു ആഘോഷം പൊൻകുന്നത് അരങ്ങേറി.

വൃക്ഷപരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ നേതൃത്വത്തിന്റെ ആഭിമുഖ്യത്തിലാണ് കണിക്കൊന്നച്ചുവട്ടില്‍ വിഷുക്കണി ഒരുക്കിയത്.

പൊന്‍കുന്നം-പാലാ റോഡില്‍ കൂരാലി ജംഗ്ഷനിലുള്ള പുതുപ്പിള്ളാട്ട് മോഹനന്റെ പുരയിടത്തിലുള്ള കണിക്കൊന്നച്ചുവട്ടിലാണ് കണി ഒരുക്കിയത്.

നൂറ്റാണ്ടുകളോളം പഴക്കമുള്ള കണിക്കൊന്നയ്ക്ക് 86 ഇഞ്ച് വണ്ണവും 70 അടി ഉയരവുമുണ്ട്. ഇത്രയും പഴക്കമുള്ള കണിക്കൊന്ന ജില്ലയില്‍ വേറെയില്ല. പൂക്കളാല്‍ നിറഞ്ഞിരിക്കുന്ന കണിക്കൊന്ന ആരെയും ആകര്‍ഷിക്കും.

വിഷുദിനത്തില്‍ രാവിലെയാണ് വിഷുക്കണി ഒരുക്കിയത്.. കണി കാണാന്‍ എത്തിയവർക്ക് കണിക്കൊന്ന പൂവും ഒരു രൂപ നാണയവും നല്‍കി.

വിഷുക്കണി ദര്‍ശന ചടങ്ങില്‍, ഡോ. എന്‍. ജയരാജ് എംഎല്‍എ, രാഷ്ട്രീയ , സാമുദായിക നേതാക്കൾ തുടങ്ങിയവര്‍ പങ്കെടുത്തു.

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ കണിക്കൊന്നയെ സംരക്ഷിക്കണമെന്ന ചിന്ത ജനങ്ങളിലെത്തിക്കുന്നതിനായിട്ടാണ് കണിക്കൊന്നച്ചുവട്ടില്‍ കണിയൊരുക്കല്‍ ചടങ്ങ് നടത്തിയതെന്ന് ഭാരവാഹികൾ പറഞ്ഞു

വീഡിയോ കാണുക :

1-web-vishu-at-Ponkunnam

2-web-vishu-at-Ponkunnam-

4-web-vishu-at-Ponkunnam

6-web-vishu-at-ponkunnam

0-web-vishu-at-ponkunnam

7-web-vishu-at-ponkunnam