കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ശബരിമല തീര്ധാടകര്‍ക്കായി പ്രത്യേക വാര്‍ഡ്‌ തുറന്നു

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ശബരിമല തീര്ധാടകര്‍ക്കായി പ്രത്യേക വാര്‍ഡ്‌ തുറന്നു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ശബരിമല തീര്‍ഥാടകര്‍ക്കായി പ്രത്യേക വാര്‍ഡ്‌ പ്രവര്‍ത്തനം ആരംഭിച്ചു. പ്രസവ വാര്‍ഡിന്റെ മുകളിലത്തെ നിലയിലാണ് തീര്ധാടകര്‍ക്കായി പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

കിടത്തി ചികിത്സയുടെ ഭാഗമായി പത്ത് ബെഡ്കളും ഒരുക്കിയിട്ടുണ്ട്. തീര്‍ഥാടന കാലയളവില്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോഴോ തീര്‍ഥാടകര്‍ കൂട്ടമായി എത്തുംപോഴോ ആണ് ഈ വാര്‍ഡ്‌ പ്രവര്‍ത്തിപ്പിക്കുന്നത്. ഇവിടെ അത്യാഹിത വിഭാഗത്തിലെ തന്നെ ഡോക്ടര്‍മാരുടെയും നേര്ഴ്സുമാരുടെയും സേവനമാണ് ലഭ്യമാവുക. ശബരിമല സീസണ്‌മായി ബന്ധപ്പെട്ട് ആരംഭിച്ച ഈ സേവനം സീസണ്‍ കാലയളവില്‍ മുഴുവന്‍ ലഭ്യമാകും. തീര്‍ഥാടന കാല ചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്തരത്തില്‍ പ്രത്യേക വാര്‍ഡ്‌ ഒരുക്കിയിരിക്കുന്നത്.

എരുമേലിയില്‍ നടന്ന തീര്‍ഥാടന അവലോകന യോഗത്തിലെ തീരുമാന പ്രകാരമാണ് ഇവ ആരംഭിച്ചിരിക്കുന്നത്. ഇതിനായി മുണ്ടക്കയത്തെ ഗവ.ആശുപത്രിയില്‍ നിന്നുമാണ് പത്ത് ബെഡ്കള്‍ എത്തിച്ചിരിക്കുന്നത്. കൂടാതെ അടിയന്തിര ഘട്ടങ്ങളില്‍ എല്ലാ ടോക്ടര്മാരോടും എത്താനും നിര്‍ദ്ദേശമുണ്ട്.

1-web-special-ward-for-sabarimal-

2-web-specil-ward-for-sabarimala