അക്കരപ്പള്ളിയിൽ നിന്നും അൽഫോൻസാമ്മയുടെ കബറിടത്തിങ്കലേയ്ക്ക് പദയാത്ര നടത്തി

അക്കരപ്പള്ളിയിൽ നിന്നും  അൽഫോൻസാമ്മയുടെ കബറിടത്തിങ്കലേയ്ക്ക്  പദയാത്ര നടത്തി

അക്കരപ്പള്ളിയിൽ നിന്നും അൽഫോൻസാമ്മയുടെ കബറിടത്തിങ്കലേയ്ക്ക് പദയാത്ര നടത്തി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കരിസ്മാറ്റിക് നവീകരണത്തിന്റെ നേതൃത്വത്തിൽ‍ വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിങ്കലേയ്ക്ക് പദയാത്ര നടത്തി. ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച അസാധാരണ മിഷൻ മാസത്തിലെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട്, ഗാന്ധിജയന്തി ദിനവും കാവൽ മാലാഖമാരുടെ ദിനവുമായി ഒക്ടോബർ രണ്ടിന് രാവിലെ പ്രസിദ്ധ മരിയൻ‍ തീര്‍ഥാടന കേന്ദ്രമായ പഴയപള്ളിയിൽ നിന്നും വിശുദ്ധ കുർബാനയ്ക്കു ശേഷം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ജസ്റ്റിൻ പഴേപറമ്പിൽ പന്ത്രണ്ടാമത് അൽ‍ഫോന്‍സാ തീർ‍ഥാടന പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

രൂപത കരിസ്മാറ്റിക് ജോയിന്റ് ഡയറക്ടർ ഫാ,ജോസ് മംഗലത്തിൽ, കോർഡിനേറ്റർ എബ്രഹാം കുമ്പുക്കൽ, ഡയറക്ടർ ഫാ.മാത്യു ഓലിക്കൽ, ഫാ.ജോസഫ് മങ്കന്താനം, സണ്ണി എട്ടിയിൽ മുതലായവർ സന്നിഹിതരായിരുന്നു .

തീർ‍ഥാടകർ ആനക്കല്ല്, കപ്പാട്, ചെമ്മലമറ്റം, തിടനാട് വഴി ഭരണങ്ങാനത്ത് വിശുദ്ധ അൽ‍ഫോൻ‍സാമ്മയുടെ കബറിടത്തിലെത്തി നൊവേന ചൊല്ലി പ്രാർഥിച്ചു . . തികച്ചും ഭക്തിസാന്ദ്രമായി നടന്ന തീർഥാടനത്തിൽ‍ വൈദികരും സന്യസ്തരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കുചേർന്നു . തീർഥാടനത്തിന് ഫാ. മാത്യു ഓലിക്കൽ, ഫാ ജോസ് മംഗലത്തിൽ, സോണൽ‍, സബ് സോൺ‍ സേവനസമിതി അംഗങ്ങൾ‍ എന്നിവർ‍ നേതൃത്വം നല്‍കി