കൂവപ്പള്ളി തിരുഹൃദയ മഠാംഗമായ സിസ്റ്റര്‍ ആനിമറ്റം (ആല്‍ബര്‍ട്ടമ്മ, 86) നിര്യാതയായി

കൂവപ്പള്ളി തിരുഹൃദയ മഠാംഗമായ സിസ്റ്റര്‍ ആനിമറ്റം (ആല്‍ബര്‍ട്ടമ്മ, 86) നിര്യാതയായി

കൂവപ്പള്ളി തിരുഹൃദയ മഠാംഗമായ സിസ്റ്റർ ആനിമറ്റം (ആൽബർട്ടമ്മ, 86) നിര്യാതയായി

കൂവപ്പള്ളി: തിരുഹൃദയ മഠാംഗമായ സിസ്റ്റർ ആനിമറ്റം (ആൽ‍ബർട്ടമ്മ, 86) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 8.15ന് കൂവപ്പള്ളി തിരുഹൃദയ മഠം ചാപ്പലിൽ‍ വിശുദ്ധകുർബാനയോടെ ആരംഭിക്കുന്നതും കൂവപ്പള്ളി സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കലിന്റെ മുഖ്യ കാർമികത്വത്തിൽ‍ സംസ്‌കരിക്കുന്നതുമാണ്.

പരേത ചങ്ങനാശേരി, പാറേ‍ൽ, മേലോരം, ആര്യങ്കാവ്, കരിക്കാട്ടൂർ, കൂവപ്പള്ളി (എച്ച്എം), കല്യാൻ‍ രൂപതയിലെ നാസിക് എന്നീ സ്‌കൂളുകളിൽ‍ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജനറൽ കൗണ്‍സിലർ, വികർ പ്രൊവിന്‍ഷ്യൽ, സുപ്പീരിയർ‍ എന്നീ നിലകളിൽ‍ ശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്. ചെങ്കൽ‍, കന്പംമെട്ട്, മുണ്ടിയെരുമ, കൊല്ലമുള, മേരികുളം, വണ്ടൻ‍പതാൽ‍, കണ്ണിമല, പൊടിമറ്റം സ്റ്റഡി ഹൗസ് എന്നീ സ്ഥലങ്ങളിലും ശുശ്രൂഷ ചെയ്തു.

പരേത ചേർ‍പ്പുങ്കൽ‍ മറ്റത്തിൽ‍ ഉലഹന്നാന്‍ – അന്നമ്മ ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ‍: തോമസ്, എബ്രഹാം, സിസ്റ്റർ‍ ജസീന്ത സിഎംസി, സിസ്റ്റർ അഗസ്റ്റ സിഎംസി, പരേതരായ ഉലഹന്നാന്‍ ജോൺ‍, ജോസഫ് മറ്റം, കുര്യാക്കോസ്, സിസ്റ്റർ റോസ് മറ്റം എംഎംഎസ്.