ആരാധനാ മഠാംഗമായ സിസ്റ്റർ കാതറൈൻ‍ മേലേടത്ത് എസ്എബിഎസ് (കത്രിക്കുട്ടി 81) നിര്യാതയായി.

ആരാധനാ മഠാംഗമായ സിസ്റ്റർ കാതറൈൻ‍ മേലേടത്ത് എസ്എബിഎസ് (കത്രിക്കുട്ടി 81) നിര്യാതയായി.പൊൻ‍കുന്നം: ആരാധനാ മഠാംഗമായ സിസ്റ്റർ കാതറൈൻ‍ മേലേടത്ത് എസ്എബിഎസ് (കത്രിക്കുട്ടി 81) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 2.30ന് പൊൻ‍കുന്നം മഠം ചാപ്പലിൽ‍ ആരംഭിച്ച് 3.00 ന് പൊൻ‍കുന്നം തിരുക്കുടുംബ പള്ളിയിൽ‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ മുഖ്യകാർമികത്വത്തിൽ.
മൃതദേഹം ശനിയാഴ്ച രാവിലെ എട്ടിന് പൊന്‍കുന്നം മഠത്തിൽ കൊണ്ടുവരുന്നതും 8.30 ന് വിശുദ്ധ കുർ‍ബാന ഉണ്ടായിരിക്കുന്നതുമാണ്.
പരേത അതിരന്പുഴ, വാഴപ്പള്ളി, ചേന്നങ്കരി, മല്ലപ്പള്ളി, എലിക്കുളം, പുള്ളിക്കാനം, പൊൻ‍കുന്നം, തുലാപ്പള്ളി, ഇളങ്ങുളം, ചെറുവള്ളി, ഉപ്പുതറ, വണ്ടൻ‍മേട്, ആനവിലാസം, ശാന്തിഗിരി, അട്ടപ്പള്ളം, കട്ടപ്പന, കുന്നുംഭാഗം, തുടങ്ങിയ മഠങ്ങളിൽ‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മണിമല മേലേടത്ത് പരേതരായ വർഗീസ് അന്നമ്മ ദന്പതികളുടെ മകളാണ്.
സഹോദരങ്ങൾ‍: ത്രേസ്യാമ്മ ജോസഫ് കണിച്ചേരിൽ‍ (വള്ളംചിറ), ഏലിയാമ്മ തോമസ് ഇലഞ്ഞിപ്പുറം (നിർമ്മലാപുരം), ആന്റണി എം.വി., പരേതരായ അന്നമ്മ തോമസ് മുക്കാട്ട് (പുലിക്കല്ല്), വർ‍ഗീസ് എം.വി, ജോസഫ് എം.വി, മാത്യു എം.വി, മറിയാമ്മ ജോസഫ് വെച്ചൂകിഴക്കേതിൽ‍ (കരിക്കാട്ടൂർ‍). സിസ്റ്റർ റ്റെസി കണിച്ചേരി എസ്എബിഎസ് (ചങ്ങനാശേരി), സിസ്റ്റർ ആൻ‍സി ഇലഞ്ഞിപ്പുറം എസ്എബിഎസ് (കപ്പാട്), സിസ്റ്റർ‍ ഗ്രേസ് മുക്കാട്ട് എഫ്‌സിസി (ചന്പക്കര), സിസ്റ്റർ ആഞ്ചല (ഡൽ‍ഹി) എന്നിവർ‍ സഹോദരപുത്രിമാരാണ്.