തിരുഹൃദയ സന്യാസിനീസമൂഹം കൂവപ്പള്ളി ഭവനാംഗമായ സിസ്റ്റര്‍ ഫ്രാങ്കോയി ട്രീസാ ഇലഞ്ഞിമറ്റത്തില്‍ എസ്എച്ച് (പെണ്ണമ്മ 80) നിര്യാതയായി

തിരുഹൃദയ സന്യാസിനീസമൂഹം കൂവപ്പള്ളി ഭവനാംഗമായ സിസ്റ്റര്‍ ഫ്രാങ്കോയി ട്രീസാ ഇലഞ്ഞിമറ്റത്തില്‍ എസ്എച്ച് (പെണ്ണമ്മ 80) നിര്യാതയായി


കൂവപ്പള്ളി: തിരുഹൃദയ സന്യാസിനീസമൂഹം കാഞ്ഞിരപ്പള്ളി വിമലാ പ്രൊവിന്‍സിലെ കൂവപ്പള്ളി ഭവനാംഗമായ സിസ്റ്റര്‍ ഫ്രാങ്കോയി ട്രീസാ ഇലഞ്ഞിമറ്റത്തില്‍ എസ്എച്ച് (പെണ്ണമ്മ80) നിര്യാതയായി. സംസ്‌കാരം ശനി 9.30ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തില്‍ കൂവപ്പള്ളി തിരുഹൃദയ മഠം ചാപ്പലില്‍ ആരംഭിച്ച് സെന്റ് ജോസഫ് പള്ളി സിമിത്തേരിയിൽ.

പരേത തമ്പലക്കാട് ഇലഞ്ഞിമറ്റത്തില്‍ പരേതരായ ജോസഫ് ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: മാത്തുക്കുട്ടി, സിസ്റ്റര്‍ ഫുള്‍ജെന്‍സി എസ്എച്ച് (ജര്‍മ്മനി), ഫാ. സെബാസ്റ്റ്യന്‍ എംഎസ്ടി (മഹാരാഷ്ട്ര), എത്സമ്മ, ജോര്‍ജുകുട്ടി, ആന്റോച്ചന്‍, പരേതരായ അപ്പച്ചന്‍, ബേബി, കുര്യന്‍.
പരേത പ്രൊവിന്‍ഷ്യല്‍ പ്രൊക്യുറേറ്റര്‍, സൂപ്പീരിയര്‍ എന്നീ നിലകളില്‍ പൊടിമറ്റം, കൂവപ്പള്ളി, കണയങ്കവയല്‍, മേരികുളം, ആനിക്കാട് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്പലക്കാട്, ചേന്നങ്കരി, വെളിയനാട്, വണ്ടന്‍പതാല്‍, കണ്ണിമല, മേലോരം, ചെങ്കല്‍ എന്നിവിടങ്ങളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്.